Image

ഒമാനില്‍ വാഹനാപകടം: നാല്‌ മലയാളി യുവാക്കള്‍ക്ക്‌ പരിക്കേറ്റു

Published on 11 April, 2012
ഒമാനില്‍ വാഹനാപകടം: നാല്‌ മലയാളി യുവാക്കള്‍ക്ക്‌ പരിക്കേറ്റു
മസ്‌കറ്റ്‌: ഈസ്റ്റര്‍ ആഘോഷത്തിന്‌ പുറപ്പെട്ട മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട്‌ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ ഒരാള്‍ മസ്‌കത്ത്‌ ഖൗല ആശുപത്രിയില്‍ അതീവ ഗുരുതരവാസ്ഥയിലാണ്‌. പാലക്കാട്‌ ചൂളന്നൂര്‍ പെരുങ്ങോട്ടുകുറിശ്ശി ഇരുകുലത്തില്‍ ഗോപാലന്‍െറ മകന്‍ സുജീഷാണ്‌ (28) ഗുരുതരാസ്ഥയില്‍ കഴിയുന്നത്‌. ശനിയാഴ്‌ച അര്‍ധരാത്രി അല്‍അന്‍സാബിലാണ്‌ ഇവര്‍ സഞ്ചരിച്ചിരുന്ന പ്രാഡോ കാര്‍ നിയന്ത്രണംവിട്ട്‌ റോഡിന്‍െറ കൈവരിയിലിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണാണ്‌ പലര്‍ക്കും പരിക്കേറ്റതെന്ന്‌ ഇവരുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ ആറുപേരും എയര്‍പോര്‍ട്ട്‌ ട്രേഡിങ്‌ എന്ന നിര്‍മാണകമ്പനിയിലെ ജീവനക്കാരാണ്‌. ഇവരുടെ സുഹൃത്തും മറ്റൊരു വീട്ടിലെ െ്രെഡവറുമായ എറണാകുളം സ്വദേശി ജെന്‍സനാണ്‌ വാഹനമോടിച്ചിരുന്നത്‌.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന്‌ ഇയാള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. തിരുവനന്തപുരം വെമ്പായം സ്വദേശി പരമേശ്വരന്‍െറ മകന്‍ മണിക്കുട്ടന്‍ (33), എറണാകുളം കുമ്പളങ്ങി സ്വദേശി വള്ളിക്കുന്നത്ത്‌ ജോസഫിന്‍െറ മകന്‍ ബിജു (34), കണ്ണൂര്‍ തലമുണ്ട സ്വദേശി ശ്രീശാന്തന്‍ (34) എന്നിവരും ഖൗല ആശുപത്രിയിലുണ്ട്‌. അവയവങ്ങള്‍ ഒടിവും ചതവുമേറ്റാണ്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നിസാര പരിക്കേറ്റ എറണാകുളം തേവര പാലപറമ്പില്‍ നിക്‌സന്‍ (27), എറണാകുളം കുമ്പളങ്ങി ജോര്‍ജിന്‍െറ മകന്‍ ജോജേഷ്‌ എന്നിവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. തങ്ങളുടെ ജീവനക്കാരെ നിരുത്തരവാദപരമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി അപകടമുണ്ടാക്കി എന്ന പേരില്‍ ഹൗസ്‌ െ്രെഡവറായ ജിന്‍സനെതിരെ എയര്‍പോര്‍ട്ട്‌ ട്രേഡിങ്‌ കമ്പനിയുടെ സ്‌പോണ്‍സറും റോയല്‍ ഒമാന്‍ പൊലീസില്‍ കേസ്‌ ഫയല്‍ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക