Image

പ്രളയത്തില്‍ നിന്ന്‌ കരകയറാന്‍ കേരളത്തിന്‌ സഹായഹസ്‌തം നീട്ടി ബോളിവുഡ്‌ താരങ്ങള്‍

Published on 25 December, 2018
പ്രളയത്തില്‍ നിന്ന്‌ കരകയറാന്‍ കേരളത്തിന്‌ സഹായഹസ്‌തം നീട്ടി ബോളിവുഡ്‌ താരങ്ങള്‍
 
മുംബൈ: പ്രളയത്തില്‍ തകര്‍ന്ന്‌ കേരളത്തിന്‌ കൈത്താങ്ങാവാന്‍ ബോളിവുഡ്‌ താരങ്ങള്‍. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട്‌ സഹകരിച്ചാണ്‌ പ്രമുഖ താരങ്ങള്‍ ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നത്‌.

ഇതിനോടനുബന്ധിച്ച്‌ സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ നടപ്പാക്കുന്ന റീബില്‍ഡ്‌ കേരള മിഷന്‍ പദ്ധതിക്ക്‌ സഹായം നല്‍കുമെന്ന്‌ നടന്‍ ഹൃത്വിക്‌ റോഷന്‍ വ്യക്തമാക്കി.

തമിഴ്‌ നാട്ടില്‍ പ്‌ളയമുണ്ടായപ്പോള്‍ അവിടെ തകര്‍ന്ന്‌ വീടുകളുടെ പുന;ര്‍ നിര്‍മാണത്തിനാണ്‌ ജാക്വിലിന്‍ ബില്‍ഡ്‌സ്‌ എന്ന പദ്ധതിക്ക്‌ രൂപം നല്‍കി.

ഇതിന്റെ രണ്ടാം ഘട്ടമാണ്‌ കേരളത്തില്‍ ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയിലൂടെ നടപ്പാക്കുന്നത്‌. ഇതിനോടനുബന്ധിച്ച്‌ നടി ഡിസംബര്‍ ആദ്യം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 6000 വീടുകളുടെ പുന;ര്‍ നിര്‍മാണമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക