Image

നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികള്‍

Published on 25 December, 2018
നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികള്‍
ദമ്മാം: നവയുഗം ബാലവേദി കിഴക്കന്‍ പ്രവിശ്യയിലെ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടാലന്റ്ഹണ്ട് ക്വിസ് മത്സരത്തില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ ഭൂരിപക്ഷം സമ്മാനങ്ങളും കരസ്ഥമാക്കി.

സീനിയര്‍ വിഭാഗത്തില്‍ ഹിഷാം നൗഷാദും, ജൂനിയര്‍ വിഭാഗത്തില്‍ ഹാലിമും ഒന്നാം സ്ഥാനം നേടി.

സീനിയര്‍ വിഭാഗത്തില്‍ അഹമ്മദ് യാസീന്‍, ഗൗതംമോഹന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, സിദ്ധാര്‍ഥ് ഭീം, മാളവിക ഗോപകുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

ജൂനിയര്‍ വിഭാഗത്തില്‍ അസാന്‍ ഷാജഹാന്‍ രണ്ടാം സ്ഥാനവും, ഗോവിന്ദ്‌മോഹന്‍ മൂന്നാം സ്ഥാനവും നേടി.

നവയുഗം സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിയ്ക്കപ്പെട്ടു. സീനിയര്‍ വിഭാഗം വിജയികള്‍ക്ക് നവയുഗം വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജൂനിയര്‍ വിഭാഗം വിജയികള്‍ക്ക് നവയുഗം കലാവേദി സെക്രട്ടറി സഹീര്‍ഷായും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക