Image

പാലക്കാട്‌ ടയര്‍ കടയില്‍ പൊട്ടിത്തെറി: മൂന്നുപേര്‍ മരിച്ചു

Published on 11 April, 2012
പാലക്കാട്‌ ടയര്‍ കടയില്‍ പൊട്ടിത്തെറി: മൂന്നുപേര്‍ മരിച്ചു
പാലക്കാട്‌: തൃത്താല ആനക്കരയില്‍ ടയര്‍ കടയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചത്‌ അച്ഛനും രണ്ട്‌ മക്കളുമാണ്‌. തൃത്താല തോട്ടുങ്ങല്‍ പഴയിടത്ത്‌ സുരേഷ്‌ ബാബു (35), മക്കളായ അമല്‍ ബാബു (10), ഏകേശ്വരി (7) എന്നിവരാണ്‌ മരിച്ചത്‌. പത്തുവര്‍ഷത്തിലേറെ നാളുകളായി ഇവിടെ കട നടത്തിവരുകയായിരുന്നു സുരേഷ്‌ ബാബു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക