Image

പൊതുയിടങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ്‌ ഉത്തരവിനെതിരെ ഒവൈസി

Published on 26 December, 2018
പൊതുയിടങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ്‌ ഉത്തരവിനെതിരെ ഒവൈസി
നോയിഡ: പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസുദ്ദുദ്ദീന്‍ ഒവൈസി.

ഇത്തരമൊരു നിര്‍ദേശം അവരുടെ ഉള്ളിലെ കാപട്യം വെളിവാക്കുന്നതാണെന്നും ഒവൈസി പറഞ്ഞു. ശിവഭക്തരോടും മുസ്‌ലീങ്ങളോടുമുള്ള പൊലീസിന്റെ സമീപനം രണ്ടാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തില്‍ ശിവഭക്തരുടെ ആഘോഷങ്ങള്‍ക്കിടെ ഹെലികോപ്‌റ്ററിലിരുന്ന്‌ റോസാപ്പൂക്കള്‍ വലിച്ചെറിയുന്ന യു.പി പൊലീസ്‌ അഡീഷണല്‍ ഡയരക്ടര്‍ ജനറലിന്റെ വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ടായിരുന്നു ഒവൈസിയുടെ പ്രതികരണം.

ശിവഭക്തര്‍ക്ക്‌ നേരെ പൂക്കളെറിയും മുസ്‌ലീങ്ങള്‍ക്ക്‌ നേരെ ഇഷ്ടികയും എന്നായിരുന്നു ഒവൈസി കുറിച്ചത്‌. യു.പി പൊലീസ്‌ ശിവഭക്തരെ പൂവിട്ട്‌ പൂജിക്കും. എന്നാല്‍ ആഴ്‌ചയില്‍ ഒരു ദിവസം നടക്കുന്ന നിസ്‌കാരം സമാധാനവും സ്വസ്ഥതയും ഇല്ലാതാക്കുമെന്നാണ്‌ അവര്‍ ഇപ്പോള്‍ പറയുന്നത്‌.

ഇതില്‍ മുസ്‌ലീങ്ങളോട്‌ പറയാനുള്ളത്‌ ഇതാണ്‌, നിങ്ങള്‍ എന്ത്‌ ചെയ്‌താലും കുറ്റം നിങ്ങളുടേത്‌ മാത്രമായിരിക്കും. ഒവൈസി ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക