Image

അനൂപ്‌ ജേക്കബും മഞ്ഞളാംകുഴി അലിയും മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യും

Published on 11 April, 2012
അനൂപ്‌ ജേക്കബും മഞ്ഞളാംകുഴി അലിയും മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ എം.എല്‍.എ അനൂപ്‌ ജേക്കബും മുസ്‌ലീം ലീഗ്‌ നേതാവ്‌ മഞ്ഞളാംകുഴി അലിയും നീളെ (വ്യാഴാഴ്‌ച) മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മഞ്ഞളാംകുഴി അലിക്ക്‌ പ്രത്യേക വകുപ്പ്‌ ഇല്ല. ലീഗിന്റെ നാലു മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളായിരിക്കും ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ക്കായി വീതിച്ചു നല്‍കുമെന്നും അനൂപ്‌ ജേക്കബിന്‌ അവര്‍ ആവശ്യപ്പെടുന്ന വകുപ്പ്‌ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വകുപ്പ്‌ കാര്യങ്ങള്‍ നാളെ പത്തുമണിക്ക്‌ തീരുമാനിക്കും.

ബാലകൃഷ്‌ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കത്തില്‍ അടുത്ത ബുധനാഴ്‌ച പിള്ളയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.ശെല്‍വരാജിനെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയായിരിക്കും പിന്തുണ എന്നത്‌ സംബന്ധിച്ച്‌ പിന്നീട്‌ തീരുമാനമെടുക്കും. ശെല്‍വരാജുമായി കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക