Image

അകത്തും പുറത്തും-(സി.എസ്.ജോര്‍ജ്, കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ്, കോടുകുളഞ്ഞി Published on 26 December, 2018
അകത്തും പുറത്തും-(സി.എസ്.ജോര്‍ജ്, കോടുകുളഞ്ഞി)
പള്ളിയങ്കണത്തിലെ
മണ്‍തരികള്‍ തരിച്ചു വേദനിച്ചു
ഭക്തരുടെ ആരവാരത്തില്‍
ആവലിമ്മീല്‍ വടംവലിലില്‍!
'റംമ്പാന്‍' പ്രാര്‍ത്ഥിയ്ക്കാനായി പുറത്ത്
പോലീസ് വലയത്തില്‍.
അകത്ത് കുരിശുവരയ്ക്കാന്‍ ധൃതിഉള്ളവര്‍
മണികിലുക്കാന്‍ കുന്തിരിക്കം വിശാന്‍
പുറത്ത് കുരിശ് ഒടിയ്ക്കാനുള്ള ധൃതി
ആരവം ആരവാരം!
അകത്ത് ധൂപം വീശല്‍
പുറത്ത് ക്രോധം പുകയുന്നു.
പള്ളിയാരുടേത് പ്രാര്‍ത്ഥന ആരുടേത്
പലരും പലതും പറയുമ്പോള്‍ 
'അയ്യോ' യെന്ന് നിലവിളിയ്ക്കുമ്പോള്‍
ഗോല്‍ഗോദയില്‍ വീണ രക്തതുള്ളികള്‍
അവരുടെ കാല്‍ ചുവട്ടില്‍ ഞെരിഞ്ഞ് അമരുന്നു
അവനെ വീണ്ടും ക്രൂശിയ്ക്കാനുള്ള ധൃതിയില്‍.

അകത്തും പുറത്തും-(സി.എസ്.ജോര്‍ജ്, കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക