Image

അഞ്ചാം മന്ത്രി: ജനങ്ങളെ വിഡ്‌ഢികളാക്കിയെന്ന്‌ സുകുമാരന്‍ നായര്‍

Published on 11 April, 2012
അഞ്ചാം മന്ത്രി: ജനങ്ങളെ വിഡ്‌ഢികളാക്കിയെന്ന്‌ സുകുമാരന്‍ നായര്‍
കോട്ടയം: ലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കിയത്‌ വോട്ടുചെയ്‌ത ജനങ്ങളോടുള്ള രാഷ്‌ട്രീയ നെറികേടെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങളെ വിഡ്‌ഢികളാക്കുന്ന നയമാണ്‌ യു.ഡി.എഫ്‌ സ്വീകരിച്ചത്‌.

ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസിന്‌ ഇതു നാണക്കേടും അപമാനവുമാണ്‌ ഉണ്ടായിരിക്കുന്നത്‌.
``അറിയാത്ത കുഞ്ഞ്‌ ചൊറിയുമ്പോള്‍ അറിയും എന്നൊരു പഴഞ്ചൊല്ലുണ്ട്‌ യു.ഡി.എഫിന്‌ സംഭവിക്കാന്‍ പോകുന്നത്‌ അതാണ്‌. നെയനുാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ തീരുമാനം ഗുണം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനിടെ മന്ത്രിസ്ഥാനം അനുവദിക്കാനുള്ള യുഡിഎഫ്‌ തീരുമാനം സാമുദായിക സന്തുലനത്തെ ബാധിക്കില്ലെന്ന്‌ ലീഗ്‌ ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ്‌ ബഷീര്‍. തീരുമാനം അല്‍പം നീണ്‌ടുപോയെങ്കിലും ലീഗിന്‌ അര്‍ഹമായ മന്ത്രിസ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്‌ട്‌. മന്ത്രിസ്ഥാനം ലഭിക്കാനായി എല്ലാവരും വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്‌ട്‌. മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ ലീഗിന്‌ അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ്‌ കോണ്‍ഗ്രസിന്‌ നല്‍കിയെന്നും മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക