Image

സ്‌മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്‌

Published on 27 December, 2018
സ്‌മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്‌

അടിമാലി: സ്‌മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്‌. ഞൊടിയിടയില്‍ അടിമാലി ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ക്കിടയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ്‌ പഞ്ചായത്ത്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്‌.

പഞ്ചായത്തിനെ സ്‌മാര്‍ട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഭരണസമതിയുടെ ആദ്യനടപടി ക്രമം കൂടിയാണ്‌ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.

ജില്ലയില്‍ ആദ്യമായാണ്‌ ഒരു പഞ്ചായത്ത്‌ ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്‌. പഞ്ചായത്ത്‌ ലഭ്യമാക്കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.

പ്ലേസ്‌റ്റോറില്‍ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത്‌ എന്ന്‌ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ ഉപഭോക്താക്കള്‍ക്ക്‌ പഞ്ചായത്തിന്റെ പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക