Image

പ്രവാസി കൂട്ടായ്മ യില്‍ ഒരുക്കിയ 'പ്രണയ തീരം' സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു

Published on 27 December, 2018
പ്രവാസി കൂട്ടായ്മ യില്‍ ഒരുക്കിയ 'പ്രണയ തീരം' സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു
അബുദാബി : പ്രവാസ ഭൂമിക യിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ നൗഷാദ് ചാവക്കാട് ഈണം നല്‍കി പിന്നണി ഗായകന്‍ വിധു പ്രതാപ് ആലപിച്ച 'പ്രണയ ത്തിന്‍ മധുമഴ പൊഴിയും സന്ധ്യയില്‍ ഞാന്‍...' എന്ന പ്രണയ ഗാനം സോഷ്യല്‍ മീഡിയ യില്‍ ഹിറ്റ് ചാര്‍ട്ടി ലേക്ക് കുതി ക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയപ്പെടുന്ന സംഗീത അദ്ധ്യാ പകനും കൂടിയാണ്. അദ്ദേഹത്തിന്റെ 'പ്രണയതീരം' എന്ന ആല്‍ബത്തിലെ പ്രണയ ഗാനമാണ് ഇപ്പോള്‍ സംഗീത പ്രേമി കളും യുവ പ്രേക്ഷ കരും ഏറ്റെടു ത്തിരി ക്കുന്നത്. ഗാനരചന : രണ്‍ജിത് നാഥ്.

https://www.youtube.com/watch?v=P3vW12DHXqI&feature=share

പ്രശസ്ത നടന്‍ ശിവജി ഗുരുവായൂര്‍ , പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവര്‍ അഭി നയിച്ചി ട്ടുള്ള ഈ ദുശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് ഗാനരചയിതാവ് കൂടി യായ രണ്‍ജിത് നാഥ്. തന്റെ പ്രണയകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ സഞ്ച രിക്കുന്ന ശിവജിയുടെ കഥാപാത്രത്തിലൂടെയാണ് ഹൃദയ സ്പര്‍ശിയായ 'പ്രണയതീരം' ദൃശ്യവല്‍ക്കരിച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനുയോജ്യമായ രീതി യിലാണ് നൗഷാദ് ചാവക്കാട് ഈണം നല്‍കിയിരി ക്കുന്നത്.

ഗുരുവായൂ രിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച ആല്‍ബത്തില്‍ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകള്‍ ഒപ്പി എടുത്തിരിക്കുന്നു. ഛായാഗ്രഹണം : ഫാരിസ് തൃശൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കരുവന്തല. അനില്‍, ബിനേഷ് പാടൂര്‍, ശശി ഗുരുവായൂര്‍, സുബ്രു തിരൂര്‍ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവര്‍ത്തകര്‍. ആകര്‍ഷകമായ ഈ സംഗീത ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബുദാബി യിലെ ഒരുകൂട്ടം പ്രവാസി മലയാളികള്‍ ആണെന്നത് ഗള്‍ഫിലെ സംഗീത പ്രേമികള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു

FaceBook VideoLink : https://www.facebook.com/varietymedia.in/videos/768205380183736/
Noushad Chavakkad : https://www.facebook.com/noushad.chavakkad

Report : P. M. Abdul Rahiman, AbuDhabi 
പ്രവാസി കൂട്ടായ്മ യില്‍ ഒരുക്കിയ 'പ്രണയ തീരം' സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു പ്രവാസി കൂട്ടായ്മ യില്‍ ഒരുക്കിയ 'പ്രണയ തീരം' സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക