Image

ഇതൊരു തുടക്കമാകട്ടെ: വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിധു വിന്‍സെന്റ്

Published on 27 December, 2018
ഇതൊരു തുടക്കമാകട്ടെ: വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിധു വിന്‍സെന്റ്
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി സംവിധായിക വിധു വിന്‍സെന്റ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിധു തന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് തുല്യനീതി പുലര്‍ത്തുന്ന സമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള തുടക്കമായി വനിതാ മതില്‍ മാറട്ടെയെന്ന് വിധു വീഡിയോയില്‍ പറയുന്നു. മലയാള സിനിമമേഖലയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി യില്‍ അംഗമാണ് വിധു വിന്‍സെന്റ്. നേരത്തെ വനിതാ മതിലിനെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍ എത്തുകയും പിന്നാലെ പിന്തുണ പിന്‍വലിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക