Image

വ്യത്യസ്‌തനായ സംരംഭകന്‍: സഹായഹസ്‌തവുമായി ബാങ്ക്‌ മാനേജര്‍

തോമസ്‌ ഏബ്രഹാം Published on 28 December, 2018
വ്യത്യസ്‌തനായ സംരംഭകന്‍: സഹായഹസ്‌തവുമായി ബാങ്ക്‌ മാനേജര്‍
ഒഴുക്കിന്‌ എതിരെ നീന്തുന്നവരാണ്‌ ലോകചരിത്രം തിരുത്തിക്കുറിച്ചിട്ടുള്ളത്‌. നാളിതുവരെയുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ ഇതാണ്‌.

മനുഷ്യപുരോഗതിയുടെ എല്ലാ നാഴികകല്ലുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ലോകത്ത്‌ ഇന്ന്‌ ഏറ്റവും മൂലധനമുള്ള ആപ്പിള്‍ കമ്പ്യൂട്ടര്‍ എന്ന കമ്പനിയില്‍ മൈക്ക്‌ മര്‍ക്കുള എന്ന നിക്ഷേപകന്‍ 2.50 ലക്ഷം ഡോളര്‍ നിക്ഷേപിക്കുവാന്‍ ധൈര്യപ്പെട്ടതാണ്‌ ഇന്ന്‌ ലോകത്തെ ആദ്യ മില്യണ്‍ ഡോളര്‍ കമ്പനിയായി മാറുവാന്‍ ആപ്പിളിന്‌ സാധ്യതയായത്‌. 

ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്‌സിനും സ്റ്റീവ്‌ വോയിസനാക്കിനും അവരുടെ ആശയം വിജയിക്കുമെന്ന്‌ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. പക്ഷെ നിക്ഷേപകരായി ആരും മുമ്പോട്ടു വന്നില്ല.

മൈക്ക്‌ മര്‍ക്കുള സഹായഹസ്‌തം നീട്ടിയതു കൊണ്ട്‌ ആപ്പിള്‍ ലോകപ്രശസ്‌ത കമ്പനിയായി വളര്‍ന്നു. ഒരു മുറിയോളം വലിപ്പമുണ്ടായിരുന്ന കമ്പ്യൂട്ടറുകളെ ജോബ്‌സും വോയിസനാക്കും ഒരു മേശയിലേക്ക്‌ ഒതുക്കി. അസാധ്യമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നവരാണ്‌ ലോകത്തെ മാറ്റി മറിക്കുന്നത്‌.

ചെന്നൈ ഐ.ഐ.ടിയില്‍ ബിരുദം എടുത്ത ഒരാള്‍ ഡെയറി ഫാമിങ്ങിലേക്ക്‌ തിരിയുകയോ? എന്നാല്‍ ചങ്ങനാശ്ശേരിക്കാരന്‍ ഫെയിസില്‍ ജയിംസ്‌ അതാണ്‌ ചെയ്‌തതത്‌.

നൂതനമായ ആശയവുമായെത്തിയ ഈ സംരംഭകനെ രണ്ടു കൈയും നീട്ടി ആവശ്യമായ ഉപദേശങ്ങള്‍ കൊടുത്തു പ്രോത്സാഹിപ്പിച്ച്‌ പ്രോജക്‌ടിന്‌ സാമ്പത്തിക സഹായം കൊടുത്തയാളാണ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ കഞ്ഞിക്കുഴി ബ്രാഞ്ചിന്റെ ചീഫ്‌ മാനേജര്‍ ഗോപീകൃഷ്‌ണന്‍. 

ഈ ചെറുപ്പക്കാരന്‍ വെറും സാഹസികനല്ല. ഐ.ഐ.ടി പഠനം കഴിഞ്ഞ്‌ ഡെയിറി ഫാമിംഗില്‍ ബിരുദങ്ങളെടുത്ത ആളും കൂടിയാണ്‌. പ്രോജക്‌ടിന്റെ ആദ്യ പടിയായി പൈലറ്റ്‌ പ്രോജ്‌ക്‌ടില്‍ ഉല്‍പാദിപ്പിക്കുന്ന പാല്‌ വിജയകരമായി വിപണം ചെയ്യുന്നുമുണ്ട്‌.

ഐ.ഐ.ടി പഠനം കഴിഞ്ഞ്‌ എത്തി ഈ രീതിയില്‍ തന്നെ സമീപിച്ച ഏക ചെറുപ്പക്കാരനാണ്‌ ഇദ്ദേഹം എന്നും തന്റെ ദീര്‍ഘമായ ഔദ്യോഗിക ജീവിതത്തില്‍ ഫൈനാന്‍സിനു വേണ്ടി ഇത്രയും ക്വാളിഫൈഡായ ഒരാള്‍ ഇങ്ങനെ ഒരു സംരംഭത്തിന്‌ വന്നിട്ടില്ല എന്നും ഗോപീകൃഷ്‌ണന്‍ പറഞ്ഞു.

അഗ്രിസിറ്റി അഗ്രിഫാം എന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയിലാണ്‌ ഫൈയ്‌സില്‍ ജയിംസ്‌ പ്രവര്‍ത്തിക്കുന്നത്‌. പിതാവ്‌ പ്രഫ. എ.ജെ ജെയിംസാണ്‌ കമ്പനിയുടെ ചെയര്‍മാന്‍. ഡെയറി സയന്‍സിലുള്ള റിസര്‍ച്ച്‌ ആണ്‌ ഫൈസലിന്റെ മനസ്സില്‍ ഒരു നൂതന ആശയം രൂപപ്പെടാന്‍ കാരണമായത്‌.

യു.എസ്സില്‍ രോഗങ്ങളെപ്പറ്റിയുള്ള പഠനങ്ങളില്‍ പാലും ഉപയോഗവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട്‌ പല കാര്യങ്ങളും കണ്ടെത്തി. ഹൃദ്രോഗം മാത്രമല്ല കാന്‍സര്‍, ടൈഫോയിഡ്‌, മാനസീക രോഗങ്ങള്‍ എന്നിവ കൂടി പാലുപയോഗം വരുത്തുന്നു എന്നും ചില നിഗമനങ്ങള്‍ ഉണ്ടായി. നമ്മുടെ തനതു ജനുസില്‍പെട്ട പശുക്കളുടെ പാലില്‍ പ്രെലൈന്‍ അടങ്ങിയിട്ടുണ്ട്‌.

പക്ഷെ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പാല്‍ ഉപയോഗിക്കുന്ന ആഫ്രിക്കയിലെ സ്റ്റാചി ഗോത്രവര്‍ഗ്ഗക്കാരില്‍ ഇതൊന്നും കണ്ടെത്തുവാനും കഴിഞ്ഞില്ല. കാലി വളര്‍ത്തുകാരായ അവര്‍ ലോകത്ത്‌ ഏറ്റവും ഉയരം കൂടിയവരും യാതൊരു രോഗവും സ്‌പര്‍ശിക്കാത്തവരും എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ അവര്‍ കഴിഞ്ഞിരുന്നത്‌ പശുവിന്റെ പാലും, പച്ചയ്‌ക്കുളള രക്തവും, ഇറച്ചിയും കഴിച്ചായിരുന്നു.
അവരില്‍ ഹൃദ്രോഗം, കാന്‍സര്‍, ഡയബറ്റിക്‌സ്‌ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ അവരുടെ ഡയറ്റില്‍ ധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും ദിവസേന ഒരു ലിറ്റര്‍ പാലും ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ദീര്‍ഘകാലം ജീവിക്കുന്നു. അവര്‍ പോറ്റി വളര്‍ത്തുന്നത്‌ ആ നാടിന്റെ തനതു ജനുസ്സില്‍ പെടുന്ന പശുക്കളെയാണ്‌. കൂടുതല്‍ ഗവേഷണത്തിലേക്ക്‌ പോയപ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെട്ടു. 
ഗവേഷണങ്ങളുടെ ഫലമായി പാലിനെ രണ്ടു പ്രോസസ്സായി തിരിച്ചു.
ബി.സി.എം 7 എന്ന പെപറ്റൈയ്‌സ്‌ ശരീരത്തില്‍ കടക്കാതെ പ്രതിരോധം തീര്‍ക്കുന്ന പ്രെലിയന്‍ എന്ന ഘടകം അടങ്ങിയിട്ടുള്ള പാലിനെ എ 2 മില്‍ക്ക്‌ എന്ന്‌ വിളിക്കുന്നു.
അപകടകരമായബി.സി.എം 7 (beta-casomorphin 7) എന്ന പെപ്പറ്റൈയ്‌സ്‌ അടങ്ങിയിട്ടുളള വിദേശ പശുക്കളെയും സ്വിറ്റ്‌ ഡൗണ്‍ തുടങ്ങിയവയും അവയുടെ സങ്കരയിനം പശുക്കളില്‍ നിന്നും ലഭിക്കുന്ന പാലിനും എ വണ്‍ മില്‍ക്ക്‌ എന്നും പറയുന്നു.

താന്‍ ഏറ്റെടുത്ത ദൗത്യത്തെപ്പറ്റി ഫെയ്‌സിലിന്‌ ഉത്തമബോധ്യമുണ്ട്‌. ഇന്ത്യന്‍ ബ്രീഡ്‌ എ2 മില്‍ക്ക്‌ നാടന്‍ പശുക്കളുടെ വളര്‍ത്തലും പരിപാലനത്തെപ്പറ്റിയും ക്യാമ്പുകള്‍ സംഘടിപ്പിക്കുക, സെമിനാറുകള്‍, വര്‍ക്‌ ഷോപ്പുകള്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ശ്രമത്തിലാണ്‌ അദ്ദേഹം ഇപ്പോള്‍.

അത്യുല്‍പാദന ശേഷിയുള്ള ഇന്ത്യന്‍ ബ്രീഡ്‌ നാടന്‍ പശുക്കളെ ജീന്‍ ടെസ്റ്റിന്‌ വിധേയമാക്കി എ2 പാലും പശുക്കളുടെ ജനുസ്‌ ഉറപ്പു വരുത്തി, ശരാശരി10 ലിറ്റര്‍ പാല്‍ കിട്ടുന്ന മുന്തിയ ഇനം നാടന്‍ പശുക്കളെ കേരളത്തില്‍ എത്തിച്ച്‌ ലളിതമായ വ്യവസ്ഥയില്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ ഡയറി പാലുകള്‍ എത്തിച്ചു കൊടുക്കുന്നു.

ബ്രീഡിംഗിന്‌ മുന്തിയ ഇനം കാളകളുടെ ബ്രീഡ്‌ ഫാമുകളും, അനുബന്ധ ലാബോറട്ടറി സൗകര്യങ്ങളും കമ്പനിയില്‍ ലഭ്യമാക്കുന്നതാണ്‌.

ബാങ്കുകളുടെ സഹകരണം വഴി ലോണായും ക്ഷീര കര്‍ഷകര്‍ക്കും്‌ ഡയറി ഫാമുകള്‍ക്കും നാടന്‍ പശുക്കളെ എത്തിച്ചു കൊടുക്കും. കാലികള്‍ക്കു വേണ്ടിയുള്ള പുല്ല്‌ കൃഷിക്ക്‌ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും നിര്‍ദ്ദേശങ്ങളും സൗജന്യമായി കൊടുക്കും.

കറവ കഴിഞ്ഞ പശുക്കളെ, കര്‍ഷകരില്‍ നിന്ന്‌ വിലക്ക്‌ എടുക്കും, കറവ പശുക്കളെ ലളിതമായ വിലക്ക്‌ നല്‍കും. ക്ഷീരകര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ട വില നല്‍കി എ2 പാലിനെ പ്രചരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്‌.
നാടന്‍ പശുക്കളുടെ ചാണകത്തില്‍ നിന്ന്‌ ജീവാമൃതം എന്ന മണ്ണിനെ സമ്പുഷ്‌ടമാക്കുന്ന വളവും ഉല്‍പാദിപ്പിക്കാമെന്ന്‌ ഫെയ്‌സില്‍ പ്ലാന്‍ ചെയ്യുന്നു.

ഇതെല്ലാം പൂര്‍ണ രൂപത്തില്‍ എത്തിച്ചാല്‍ ഫെയ്‌സിലിന്റെ നൂതന ആശയമായ പാലില്‍ നിന്നും എത്തനൊള്‍ ഉല്‍പാദിപ്പിക്കുന്ന ആശയം പ്രാവര്‍ത്തികമാകുമെന്ന്‌ അദ്ദേഹം കരുതുന്നു.

എത്തനോള്‍ മരുന്നു നിര്‍മാണ കമ്പനികള്‍ക്ക്‌ വളരെയധികം ഉപയോഗമുള്ള ഒരു കെമിക്കലാണ്‌. പ്രകൃതിദത്തമായി ഉല്‌പാദിപ്പിച്ചെടുക്കുന്നത്‌ കൊണ്ട്‌്‌ ഫെയ്‌സലിന്റെ എത്തനോളിന്‌ ലോക വ്യാപകമായ ഉപയോഗമുണ്ടാകുമെന്ന്‌ സംശയമില്ല.

ഫെയ്‌സിലും ഒരു മൈക്ക്‌ മര്‍ക്കുളയുടെ വരവ്‌ പ്രതീക്ഷിക്കുന്നു. ഗോപീകൃഷ്‌ണന്‌ സംരംഭം തുടങ്ങുവാനുള്ള ഡീഡ്‌ കാപിറ്റല്‍ കൊടുക്കുവാനെ സാധിക്കുകയുള്ളൂ. ചാലകശക്തിയായി ആരെങ്കിലും നിക്ഷേപകനോ നിക്ഷേപകരോ മുമ്പോട്ടു വന്നാല്‍ ഈ ചെറുപ്പക്കാരന്‍ വളരെയധികം മുന്‍പോട്ട്‌ പോവുമെന്ന്‌ ഉറപ്പാണ്‌.
വ്യത്യസ്‌തനായ സംരംഭകന്‍: സഹായഹസ്‌തവുമായി ബാങ്ക്‌ മാനേജര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക