Image

ബുലന്ദ്‌ശഹര്‍: പൊലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റു ചെയ്‌തതായി യു.പി പൊലീസ്‌

Published on 28 December, 2018
ബുലന്ദ്‌ശഹര്‍: പൊലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റു ചെയ്‌തതായി യു.പി പൊലീസ്‌
ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ പൊലീസുകാരന്‍ സുബോധ്‌ കുമാര്‍ സിങ്ങിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റു ചെയ്‌തതായി യു.പി പൊലീസ്‌. പ്രശാന്ത്‌ നട്ടാണ്‌ അറസ്റ്റിലായത്‌.

ബുലന്ദ്‌ശഹര്‍- നോയിഡ അതിര്‍ത്തിയില്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. സുബോധ്‌ കുമാറിനെ വെടിവെച്ചത്‌ താനാണെന്ന്‌ ഇയാള്‍ കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ്‌ പറഞ്ഞു.

' സുബോധ്‌ കുമാറിനെ അദ്ദേഹമാണ്‌ വെടിവെച്ചതെന്ന്‌ പ്രശാന്ത്‌ നട്ട്‌ സമ്മതിച്ചിട്ടുണ്ട്‌. ഞങ്ങള്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. കൂടുതല്‍ വസ്‌തുതകള്‍ പുറത്തുവരുമെന്നാണ്‌ പ്രതീക്ഷ.' ബുലന്ദ്‌ശഹറിലെ സീനിയര്‍ പൊലീസ്‌ സൂപ്രണ്ട്‌ പ്രഭാകര്‍ ചൗധരി പറഞ്ഞു.

പ്രശാന്ത്‌ നട്ടിനെക്കൂടാതെ സുബോധിന്റെ സര്‍വ്വീസ്‌ റിവോള്‍വര്‍ തട്ടിപ്പറിച്ച ആളെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്‌ പൊലീസ്‌ ഫറയുന്നത്‌. ജോണിയെന്നയാളാണ്‌ ഫോണ്‍ തട്ടിപ്പറിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. ഇയാളും ബുലന്ദ്‌ശഹര്‍ നിവാസിയാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌

സുബോധ്‌ കുമാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഫയല്‍ ചെയ്‌ത എഫ്‌.ഐ.ആറില്‍ പ്രശാന്ത്‌ നട്ട്‌, ജോണി എന്നിവരുടെ പേരുണ്ടായിരുന്നില്ല. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇവരെ ഒരുമിച്ചു കണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക