Image

പാലായില്‍ മനോരോഗിയായ മകന്റെ കുത്തേറ്റ് പിതാവും ഇരട്ട സഹോദരനും മരിച്ചു

Published on 11 April, 2012
പാലായില്‍ മനോരോഗിയായ മകന്റെ കുത്തേറ്റ് പിതാവും ഇരട്ട സഹോദരനും മരിച്ചു
പാലാ: മാനസികവിഭ്രാന്തിയുള്ള മകന്റെ കുത്തേറ്റു പിതാവും ഇരട്ട സഹോദരനും മരിച്ചു. മറ്റൊരു സഹോദരനും അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മുത്തോലി പുലിയന്നൂര്‍ ചെത്തിയില്‍ പത്രോസ് (66), മകന്‍ സാബു (40) എന്നിവരാണു മരിച്ചത്. രാത്രി എട്ടോടെയാണു സംഭവം. 

പരിക്കേറ്റ സഹോദരന്‍ ഷാജിയെയും ഓട്ടോഡ്രൈവര്‍ പ്രകാശിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പത്രോസിന്റെ മകന്‍ ബാബു സംഭവത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ചിരുന്നെങ്കിലും പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. വര്‍ഷങ്ങളായി മാനോരോഗത്തിനു ചികിത്സയിലായിരുന്നു ബാബുവെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. മരിച്ച പത്രോസ് കൂലിപ്പണിക്കാരനാണ്. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക