Image

'ആമീര്‍ ഖാനുമായുള്ള പ്രണയം ' മറുപടിയുമായി സന

Published on 28 December, 2018
'ആമീര്‍ ഖാനുമായുള്ള പ്രണയം ' മറുപടിയുമായി സന

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ ദംഗലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായ ഫാത്തിമ സന ഷെയ്ക്ക് തനിക്കെതിരെ ഉയരുന്ന ഗോസ്സിപ്പുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് .ആമീര്‍ ഖാനുമായി നടി പ്രണയത്തിലാണെന്ന പ്രചരണങ്ങള്‍ക്ക് മറപടിയുമായിയാണ് സന രംഗത്തെത്തിയിരിക്കുന്നത് . വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലാണ് ആമീറും ഫാത്തിമയും അവസാനമായി ഒരുമിച്ചെത്തിയത്. ഏതാനും പൊതു ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച്‌ എത്തിയതോടെ ഗോസിപ്പുകള്‍ ശക്തമായി.
'വളരെ വിചിത്രമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ അമ്മ ടി.വി കാണുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്ബോള്‍ എന്നെ വിളിച്ച്‌ കാണിക്കും. "നോക്കൂ നിന്റെ ഫോട്ടോ വന്നിട്ടുണ്ട്, എന്താണ് അവര്‍ പറയുന്നത് എന്നറിയാന്‍ തലക്കെട്ട് വായിച്ചു നോക്കൂ" എന്ന് പറയും. തുടക്കത്തില്‍ അത് എന്നെ വല്ലാതെ അലട്ടിയിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ല എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്തും പറയട്ടെ'- ഫാത്തിമ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി നിതേഷ് തീവാരി ഒരുക്കിയ ഒരുക്കിയ ദംഗലില്‍ അദ്ദേഹത്തിന്റെ മകളും ഗുസ്തി താരവുമായ ഗീത ഫോഗട്ടിന്റെ വേഷത്തിലാണ് സന എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക