Image

വേശ്യയ്ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന് ഇടപാടുകാരന് മനസിലാക്കിക്കൊടുക്കുന്ന ഒരുത്തി

Published on 28 December, 2018
വേശ്യയ്ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന് ഇടപാടുകാരന്  മനസിലാക്കിക്കൊടുക്കുന്ന ഒരുത്തി

വേശ്യ വേശ്യയുടെ പണിയെടുത്താല്‍ മതി'യെന്ന് പറയുന്ന ഇടപാടുകാരന് അവള്‍ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന് മനസിലാക്കിക്കൊടുക്കുന്ന ഒരുത്തി..അവളാണ് ആഘോഷ് വൈഷ്ണവം ഒരുക്കിയ 'ഒരുത്തി' എന്ന ഹ്രസ്വചിത്രത്തിലെ നായിക..സംവിധായകന്‍ ബോബന്‍ സാമുവലും വരദയും മുഖ്യവേഷങ്ങളില്‍ എത്തുന്ന 'ഒരുത്തി' ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു.. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറും സിനിമാട്ടോഗ്രാഫറും ആയ ആഘോഷ് വൈഷ്ണവം തന്നെയാണ് സംവിധാനത്തിന് പുറമേ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. 

ഗായത്രി അയ്യര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഒരുത്തി സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ആണ് നേടുന്നത്...വിഘ്‌നേശ് എഡിറ്റിംഗും മനോജ് ഗ്രീന്‍വുഡ്‌സ് കലാസംവിധാനവും നരസിംഹസ്വാമി മേക്കപ്പും സൂര്യവിഷ്ണു വസ്ത്രാലങ്കാരവും ഷിജിത് ഷാജഹാന്‍ സ്റ്റില്‍സും ചെയ്തിരിക്കുന്നു..ഒരുത്തി യുടെ കോ പ്രൊഡ്യൂസര്‍ കൂടിയായ വിംഗിള്‍സ് ചാനല്‍  ആണ് ഒരുത്തി യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക