Image

കാരിയുടെ അന്ത്യയാത്രയില്‍ കറുപ്പ് വേണ്ട; നിറങ്ങളില്‍ ജീവിതം ആഘോഷിക്കണം

Published on 28 December, 2018
കാരിയുടെ അന്ത്യയാത്രയില്‍ കറുപ്പ് വേണ്ട; നിറങ്ങളില്‍ ജീവിതം ആഘോഷിക്കണം
ടെന്നസി: കോളിയര്‍വില്ലില്‍ വീട് കത്തി മൂന്ന് ഇന്ത്യന്‍ സഹോദരരടൊപ്പം മരിച്ച വീട്ടമ കാരി കോഡ്രിയറ്റിന്റെ (46) സംസ്‌കാരം ശനിയാഴ്ച. (നാളെ)

ജെര്‍മ്മന്‍ ടൗണ്‍ ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ രാവിലെ 10 മണിക്കു നടക്കുന്നചടങ്ങില്‍ ആരും കറുപ്പ് ഉടുത്തു വരരുതെന്ന് വീട്ടുകാര്‍ അഭ്യര്‍ഥിച്ചു. കാരിയുടെ ജീവിതം ആഘോഷിക്കുന്ന (സെലിബ്രേഷന്‍ ഓഫ് ലൈഫ്) വേളയില്‍ എല്ലാവരും കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു വരണമെന്നു വീട്ടുകാര്‍ അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ച കാരിയുടെ മ്രുതദേഹം കോളിയര്‍വില്‍ ബൈബിള്‍ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വച്ചു.

കാരിയോടൊപ്പം മരിച്ച ഷാരോണ്‍ നായിക്ക് (17), ജോയി നായിക്ക് (15), ആരോണ്‍ നായിക് (14) എന്നിവരുടെ മാതാപിതാക്കളായ റവ. ശ്രീനിവാസ് നായിക്ക്, സുജാത എന്നിവര്‍ ഇന്ത്യയില്‍ നിന്നുസ്ഥലത്തെത്തി. മ്രുതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടു പോകാന്‍ തയ്യാറെടുപ്പുകള്‍ തുടരുന്നു.

കോഡിയറ്റ് കുടുംബത്തിനു വേണ്ടിയുള്ള ഗോ ഫണ്ട് മീ ധന സമാഹരണത്തില്‍ 22,831 ഡോളര്‍ ലഭിച്ചു. നായിക്ക് കുടുംബത്തിനു വേണ്ടി ഒരു ലക്ഷം ഡോലര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ധനസമാഹരണം48,631 സ്വരൂപിച്ചു.

കാരിയുടെ ഭര്‍ത്താവ് ഡാനി, പുത്രന്‍ കോള്‍ എന്നിവര്‍ രണ്ടാം നിലയില്‍ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു.

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നേരേദു ഗൊമ്മുവിലെ പാസ്റ്റര്‍ ആണ് ശ്രീനിവാസ് നായിക്. അമേരിക്കയില്‍പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന റവ. ശ്രീനിവാസ് കഴിഞ്ഞ വര്‍ഷമാണ് നല്‍ഗൊണ്ടയിലേക്കു തിരികെ പോയത്. മിസിസിപ്പിയില്‍ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയില്‍ വിദ്യാര്‍ഥികളായിരുന്നു കുട്ടികള്‍

മാതാപിതാക്കള്‍ ഇന്ത്യയിലായതിനാല്‍ കുട്ടികളെ ക്രിസ്മസ് വെക്കേഷനു കോഡ്രിയറ്റ് കുടുംബം തങ്ങളുടെ വീട്ടില്‍ കൊണ്ടു വരികയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരുസ്മോക്ക് ഡിറ്റക്ടര്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

കഴിഞ്ഞ ഞായറാഴ്ച (ഡിസം. 23)രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക