Image

ക്യാപ്. ഹുമയൂണ്‍ ഖാന്റെ പേരില്‍ വിര്‍ജിനിയയില്‍ പോസ്റ്റ് ഓഫീസ്; ബില്ലില്‍ ട്രമ്പ് ഒപ്പു വച്ചു

Published on 28 December, 2018
ക്യാപ്. ഹുമയൂണ്‍ ഖാന്റെ പേരില്‍ വിര്‍ജിനിയയില്‍ പോസ്റ്റ് ഓഫീസ്; ബില്ലില്‍ ട്രമ്പ് ഒപ്പു വച്ചു
വാഷിംഗ്ടണ്‍, ഡി.സി. ഇലക്ഷന്‍ സമയത്ത് ട്രമ്പിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖിസര്‍ ഖാന്റെ പുത്രന്‍ ക്യാപ്റ്റന്‍ ഹുമയുണ്‍ ഖാന്റെ പേര് വിര്‍ജിനിയയില്‍ ഷാര്‍ലറ്റ്‌സ് വില്ലിലെ ബറാക്ക്‌സ് റോഡ് ഷോപ്പിംഗ് സെന്ററിലെ പോസ്റ്റ് ഓഫീസിനു നല്‍കും. ഇതു സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പു വച്ചു.
വിര്‍ജിനിയയൈല്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസംഗം ടോം ഗാരറ്റ് ആണു ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അത് ഈ മാസം പാസാക്കി.
ഇറാക്കില്‍ 2004-ല്‍ ക്യാപ്റ്റന്‍ ഹുമയൂണ്‍ ഖാന്‍കൊല്ലപ്പെടുമ്പോള്‍ 27 വയസായിരുന്നു. ബോംബുമായി കാര്‍ വരുന്നതു കണ്ട് സൈനികരോടു നിലത്തു കിടക്കാന്‍ ഉത്തരവിട്ട ശേഷം നേരിടാന്‍ മുന്നോട്ടാഞ്ഞ ഖാന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും ഖാന്റെ പ്രവര്‍ത്തനം മൂലം ഒട്ടേറെ പേര്‍ക്ക് ജീവന്‍ രക്ഷപ്പെട്ടു.
ഖാനു മരണാനന്തര ബഹുമതിയായി പര്‍പ്പിള്‍ ഹാര്‍ട്ടും ബ്രോണ്‍സ് സ്റ്റാറും ലഭിച്ചിരുന്നു.
ജയിച്ചാല്‍ മുസ്ലിംകള്‍ അമേര്‍ക്കയിലേക്കു വരുന്നതു തടയുമെന്ന ട്രമ്പിന്റെ പ്രസ്താവനക്കെതിരെയാണു ഖിസര്‍ ഖാനും പത്‌നി ഗസലയും ഡമോക്രാറ്റിക് കനവന്‍ഷനില്‍ എത്തിയത്. ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് ഖിസര്‍ ഖാന്‍ നടത്തിയ പ്രസംഗം വ്യാപക ശ്രദ്ധ നേടി. എന്നാല്‍ ട്രമ്പ് അതിനെതിരെ രംഗത്തു വന്നത് 'ഗോള്‍ഡ് സ്റ്റാര്‍' കുടുംബങ്ങളെ അപമാനിക്കുന്നതാനെന്ന വിമര്‍ശനവും ഉണ്ടായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക