Image

ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍

Published on 28 December, 2018
ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍
അറ്റ്‌ലാന്റിക്ക് സിറ്റി, ന്യു ജെഴ്‌സി: 2020-ലെ ഫൊക്കാന കണ്‍ വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വച്ച് നടത്തും. ഇതു സംബന്ധിച്ച് കരാര്‍ ഫൊക്കാനഭാരവാഹികളും കാസിനോ അധിക്രുതരും ഒപ്പിട്ടു.
പതിവിനു വിപരീതമായി ജൂലൈ ആദ്യവാരത്തിനു പകരം രണ്ടാം വാരത്തിലാണു കണ്‍ വന്‍ഷന്‍. ജൂലൈ 9, 10, 11, 12 തീയതികളില്‍ നടക്കുന്ന കണ്‍ വന്‍ഷന്‍ വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായിരിക്കുമെന്നുറപ്പണ്.
ഫോമാ കണ്‍ വന്‍ഷന്‍ കാസിനോ നഗരമായ ലാസ് വേഗസില്‍ നടന്നിട്ടുണ്ടെങ്കിലും ഫൊക്കാന സമ്മേളനം രണ്ടാമത്തെ വലിയ കാസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റിയില്‍ ഇതാദ്യമാണ്.കഴിഞ്ഞ കണ്‍ വന്‍ഷനും ഫിലഡല്ഫിയക്കടുത്ത വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടിലായിരുന്നു.
കണ്‍ വന്‍ഷനു ഏറ്റവും അനുയോജ്യമായ സ്ഥലമാണ് അറ്റ്‌ലാന്റിക് സിറ്റി. ഹോട്ടലില്‍ എല്ലാ വിധ സൗകര്യവുമുണ്ട്. കണ്‍ വന്‍ഷനെത്തുന്നവരെ ഒരു ഫ്‌ളോറില്‍ തന്നെ താമസിപ്പിക്കാന്‍ കഴിയും. എത്ര മുറികള്‍ വേണമെങ്കിലും ലഭ്യം. സീസേഴ്‌സ്, ഹാറാസ് തുടങ്ങിയ കാസിനോകളും ബാലിസും എല്ലാം ഒരു കമ്പനി തന്നെ.
ന്യു യോര്‍ക്ക്, ഫിലഡല്ഫിയ, വാഷിംഗ്ടണ്‍, ഡി.സി. എന്നിവിടങ്ങളില്‍ നിന്നൊക്കെ ഡ്രൈവ് ചെയ്ത എത്തൗന്‍ള്ള ദൂരമേയുള്ളും അറ്റ്‌ലാന്റിക് സിറ്റിക്ക്. ബോര്‍ഡ് വാക്ക് മുതല്‍ ലോകോത്തരമായ വിനോദ പരിപാടികള്‍ക്കെല്ലാം അവസരം.
കണ്‍ വന്‍ഷനുംമികച്ച വിനോദ-കലാ പരിപാടികളാല്‍ സമ്പന്നമായിരിക്കും.
ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി,  അസോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ്‌, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോയ് ചാക്കപ്പന്‍,ലൈസി അലക്‌സ്, അലക്‌സ് തോമസ്, ദേവസി പാലാട്ടി, ഫിലഡല്ഫിയയില്‍ നിന്നു വിന്‍സന്റ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ ഫൊക്കാനയെ പ്രതിനിധീകരിച്ചു. ബാലിസിന്റെ പ്രതിനിധിയായിഗ്രൂപ്പ് സെയില്‍സ് ഡയറക്ടര്‍ ജിം മറോട്ടും കരാറില്‍ ഒപ്പു വച്ചു.
ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍ഫൊക്കാന കണ്‍ വന്‍ഷന്‍ 2020 ജൂലൈ 9-12-നു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക