Image

'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി

ജീമോന്‍ റാന്നി Published on 28 December, 2018
'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി
ഹൂസ്റ്റണ്‍: സൗന്ദര്യത്തിനു മലയാളത്തികവ് നല്‍കിയ, ഹൂസ്റ്റണിന്റെ  മനം കവര്‍ന്ന മിസ് മലയാളി യു.എസ്.എ 2018 നു ശേഷം ചുരുങ്ങിയ കാലം കൊണ്ടു അമേരിക്കയിലെ കലാ സംസ്‌കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റര്‍ ഒരുക്കുന്ന മറ്റൊരു കലാ സംരംഭമായ 'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ് എ 2019' ന്റെ കിക്ക് ഓഫ് ചടങ്ങുകള്‍ ശ്രദ്ധേയമായി. 

ഡിസംബര്‍ 15 നു ലക്ഷമി ഡാന്‍സ് അക്കാഡമിയില്‍ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ ഹൂസ്റ്റണിലെ ടെലിവിഷന്‍, റേഡിയോ, പത്ര മാധ്യമ രംഗത്തെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും മികച്ച ടാലെന്റ്‌റ് കോണ്ടെസ്റ്റ് ആയി മാറുന്ന ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ് എ 2019' ന്റെ ലോഞ്ചിങ് ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് സാരഥികളായ ഡോ.ഫ്രീമു വര്‍ഗീസ്, ഡയസ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജെസ്സി സെസില്‍ (ഡയമണ്ട് സ്‌പോണ്‍സര്‍  ജെ.സി. വിക്ടറി ഇന്‍സ്റ്റിറ്റിയൂട്ട്) ജഗന്‍, അനീഷ് ജോസഫ് (പ്ലാറ്റിനം സ്‌പോണ്‍സര്‍  അവാന്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്) അലക്‌സ്, സെന്തില്‍, സജി ഹെഗ്‌ഡെ, എസ്.കെ. ചെറിയാന്‍, ലിഡ തോമസ്, ബാബു ചാക്കോ, ഷിനു ഏബ്രഹാം, സൈമണ്‍ വാളച്ചേരില്‍, ജോര്‍ജ് ഈപ്പന്‍, ജോണ്‍.ഡബ്ലിയു.വര്‍ഗീസ്, റെയ്‌ന സുനില്‍, ജോര്‍ജ് പോള്‍, റേഷ്മാ കേയ്റ്റ്‌ലിന്‍, ഷീബ ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.                          

ഏപ്രില്‍ 28 നു ഹൂസ്റ്റനില്‍ വച്ച് ചരിത്ര വിജയം കുറിച്ച സൗന്ദര്യ മത്സരത്തിന് ശേഷം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ വ്യത്യസ്ത താലന്തുകള്‍ പ്രദര്‍ ശിപ്പിക്കുവാനുള്ള വേദി ഒരുക്കുകയാണ് ലക്ഷമി ഈ ഷോയില്‍ കൂടെ.  5 വയസ്സിനു മുകളില്‍ പ്രായമുള്ള ഏവര്‍ക്കും ഈ വ്യത്യസ്ത ടാലെന്റ്‌റ് കോണ്ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ സാധിക്കും. നൃത്തം, പാട്ട് തുടങ്ങി ഏതൊരു താലന്തും പ്രദര്‍ശിപ്പിച്ചു ഒരു 'സ്റ്റാര്‍' ആയി മാറാന്‍ ഒരു സുവര്‍ണ്ണാവസരമാണ് ഈ ടാലെന്റ്‌റ് കോണ്ടെസ്റ്റ് എന്ന് ലക്ഷമി പീറ്റര്‍ പറഞ്ഞു. 

വീഡിയോയില്‍ കൂടിയും നേരിട്ടും നടത്തുന്ന ഓഡിഷനു ശേഷം വിജയികളാകുന്ന  ഫൈനലിസ്റ്റുകള്‍ക്കു ഫെബ്രുവരി 16 നു നടക്കുന്ന ഷോയില്‍ തങ്ങളുടെ മിന്നുന്ന പ്രകടനം നടത്തി സൂപ്പര്‍ സ്റ്റാറാകാവുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കുന്നതാണ്. റജിസ്‌ട്രേഷനും പ്രവേശന ടിക്കറ്റിനും www.humtumdesi.com സന്ദര്‍ശിക്കാവുന്നതാണ്.        

കൂടുതല്‍ വിവരങ്ങള്‍ക്ക്; 972 369 9184 



'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി'ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ' കിക്ക് ഓഫ് വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക