ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ വികാരി ജനറല്‍ റവ.സി.കെ കോശി പ്രസംഗിക്കുന്നു.
AMERICA
29-Dec-2018

ഡിട്രോയിറ്റ്: ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ 2019 ജനുവരി ഒന്ന് ചൊവ്വാഴ്ച്ച വൈകിട്ട് 9 മണിക്ക് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വികാരി ജനറല്‍ വെരി.റവ.സി.കെ.ജേക്കബ് പുതുവര്‍ഷ സന്ദേശം നല്‍കുന്നു.
സഭാ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും അല്‍പസമയം പ്രാര്‍ത്ഥിക്കുവാനും, ധ്യാനിക്കുവാനും എല്ലാ ചൊവ്വാഴ്ചയും ന്യുയോര്‍ക്ക് സമയം വൈകിട്ട് 9 മണിക്കാണ് ഓണ്‍ലൈനിലൂടെ ഇതിന് വേദി ഒരുക്കുന്നത്.
ഹ്യുസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകര്‍ ആണ് പങ്കെടുക്കുന്നത്. വിവിധ സഭകളിലെ ബിഷപ്പുമാര്‍, വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവരാണ് ഓരോത്തവണയും വചനദൂത് നല്‍കുന്നത്.
16417150665 Access Code 530464# എന്ന ഫോണ്‍ നമ്പറില്‍ ഏവര്‍ക്കും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടി.എ മാത്യു (ഹ്യുസ്റ്റണ്‍) 713 436 2207
സി.വി സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments