Image

ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവും

എബി മക്കപ്പുഴ Published on 29 December, 2018
ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവും
ഡാളസ് : സൗഹൃദ വേദിയുടെ 7 മത് വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്തുമസ് & ന്യൂ ഇയര്‍ വളരെ പുതുമയേറിയ കലാ പരിപാടികളോട് കൂടി കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ജനുവരി 6 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് ആഘോഷിക്കുന്നു. 

പ്രസിഡണ്ട് ശ്രീ. അജയകുമാറിന്റെ അദ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ സണ്ണിവെല്‍ സിറ്റി മേയര്‍ ശ്രീ.സജി പി. ജോര്‍ജ് നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്യും.

പുത്തന്‍ തലമുറക്ക് ഏറെ ആല്‍മീക ചെതന്യം നല്‍കിക്കൊണ്ടിരിക്കുന്ന റവ. സോനു വര്‍ഗീസ് (ഡാളസ് ക്രോസ്സ്വേ മാര്‍ത്തോമാ ചര്‍ച്ച വികാരി) ക്രിതുമസ് & ന്യൂ ഇയര്‍ സന്ദേശം നല്‍കും.

യോഗത്തില്‍ ശ്രീ.ബിജു മാത്യു (കൊപ്പല്‍ സിറ്റി കോണ്‍സില്‍ മെമ്പര്‍), ശ്രീ. എബ്രഹാം തെക്കേമുറി (സഹൃദ വേദി ഉപദേശ സമതി ചെയര്‍മാന്‍), ശ്രീ. ഷിജു എബ്രഹാം (കേരള അസോസിയേഷന്‍,  കള്‍ച്ചറല്‍& എഡ്യുക്കേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേരും.പുതുമയേറിയ കലാപരിപാടികള്‍ കൊണ്ട് നിറയപ്പെട്ട  വാര്‍ഷിക ആഘോഷം 8 മണിയോടു കൂടി സമാപിക്കും.

യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ന്യൂ ഇയര്‍ ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ട്.
എബി മക്കപ്പുഴ

ഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവുംഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവുംഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവുംഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവുംഡാളസ് സൗഹൃദ വേദി 7 മത് വാര്‍ഷികവും, ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക