Image

'ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍'; പ്രതികരിക്കാതെ ചെറുപുഞ്ചിരിയുമായി മന്‍മോഹന്‍ സിംഗ്

Published on 29 December, 2018
'ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍'; പ്രതികരിക്കാതെ ചെറുപുഞ്ചിരിയുമായി മന്‍മോഹന്‍ സിംഗ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന 'ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന ചിത്രത്തിനെക്കുറിച്ച്‌ മന്‍മോഹന്‍ സിംങിന്റെ പ്രതികരണം അറിയാന്‍ ഏവരും കാത്തിരിക്കുകയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ ചെറുപുഞ്ചിരിയുമായി മൈക്കിനെ അവഗണിച്ച്‌ നടന്നു നിങ്ങുകയായിരുന്നു അദ്ദേഹം.

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രം ചര്‍ച്ചാ വിഷയമായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134ാമത് വാര്‍ഷിക ആഘോഷത്തിലെത്തിയ മന്‍മോഹന്‍ സിംങിനോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞത്.

ബോളിവുഡ് താരം അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങായി എത്തുന്നത്. വിജയ് രത്‌നാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച 'ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക