Image

കമ്മട്ടിപ്പാടത്തിന്‌ ശേഷം രാജീവ്‌ രവിയുടെ 'തുറമുഖത്തില്‍ നായകന്‍ നിവിന്‍ പോളി

Published on 29 December, 2018
കമ്മട്ടിപ്പാടത്തിന്‌ ശേഷം  രാജീവ്‌ രവിയുടെ 'തുറമുഖത്തില്‍ നായകന്‍ നിവിന്‍ പോളി
കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി രാജീവ്‌ രവിയൊരുക്കിയ കമ്മട്ടിപാടം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ വീണ്ടും രാജീവ്‌ രവി കൊച്ചി പശ്ചാത്തലമാക്കി മറ്റൊരു ചിത്രവുമായി എത്തുകയാണ്‌. ഇത്തവണ നിവിന്‍ പോളിയാണ്‌ നായകന്‍.

1950 കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ്‌ പുതിയ ചിത്രം. നിവിന്‍ പോളിയ്‌ക്കൊപ്പം കൈ കോര്‍ക്കുന്ന ചിത്രത്തിന്‌ തുറമുഖം എന്ന്‌ പേരിട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

2019 ആദ്യ പകുതിയില്‍ ഷൂട്ടിംഗ്‌ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നേരത്തേ ഈ ചിത്രത്തിലേക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിരുന്നു. 15നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരുന്നു അവസരം.രാജീവ്‌ രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലും നിവിന്‍ പോളിയാണ്‌ നായക കഥാപാത്രം ചെയ്‌തിരിക്കുന്നത്‌.

തുറമുഖം എന്ന ഈ ചിത്രം പ്രഖ്യാപിയ്‌ക്കുന്നതിന്‌ മുന്‍പ്‌ നിവിന്‍ പോളിയ്‌ക്കൊപ്പം രാജീവ്‌ രവി മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പ്രശസ്‌ത നാടക നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആസ്‌പദമാക്കിയായിരുന്നു ആ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക