Image

അന്ന് ഒരുനാള്‍ (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)

Published on 29 December, 2018
അന്ന് ഒരുനാള്‍ (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)
അന്ന് കണ്ണുള്ളവര്‍
അവനെ കണ്ടില്ല!
അവന്‍ വന്നതും
അവരോടൊപ്പം നടന്നതും
അവര്‍ക്ക് ഭക്ഷിപ്പാന്‍ കൊടുത്തതും
അവര്‍ അറിഞ്ഞിരുന്നില്ല.

ചെവി ഉള്ളവര്‍ കേട്ടില്ല
അവന്റെ സ്‌നേഹസ്വരം
സ്വര്‍ഗ്ഗരാജ്യ മഹത്വം
പാപ വിമോചന സത്യം!

ചെകിടനും, മുടന്തനും
കുഷ്ഠരോഗിയും, തളര്‍വാതക്കാരനും
അന്ധനും അതുകേട്ടു, കണ്ടറിഞ്ഞു
ആ ദിവ്യരൂപത്തെ,
ആ ദിവ്യസ്വരത്തെ
ആ ദിവ്യവിമോചന സത്യത്തെ
സ്വര്‍ഗ്ഗരാജ്യ മഹത്വം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക