Image

യു.പിയില്‍ പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ നിഷാദ്‌ പാര്‍ട്ടി

Published on 30 December, 2018
യു.പിയില്‍ പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ  നിഷാദ്‌ പാര്‍ട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വിരല്‍ ചൂണ്ടി നിഷാദ്‌ പാര്‍ട്ടി.

സംഭവസമയത്ത്‌ നടന്ന കല്ലേറില്‍ നിഷാദ്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ പങ്കില്ലെന്നും ബി.ജെ.പി പ്ലാന്‍ ചെയ്‌ത്‌ നടപ്പിലാക്കിയ അക്രമം തങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും നിഷാദ്‌ പാര്‍ട്ടി പ്രസിഡന്റ്‌ സഞ്‌ജയ്‌ നിഷാദ്‌ ഇന്ത്യാ ടുഡേയോട്‌ പറഞ്ഞു.

''സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയാണ്‌. അവര്‍ തങ്ങള്‍ക്കെതിരെ കളിക്കുകയാണ്‌. കല്ലെറിഞ്ഞത്‌ ഞങ്ങളല്ല. ബി.ജെ.പിക്കാരാണ്‌. എന്നിട്ട്‌ അത്‌ തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ്‌ ശ്രമിക്കുന്നത്‌.

സംവരണമെന്ന ആവശ്യമുയര്‍ത്തി തങ്ങള്‍ നടത്തിയ പ്രതിഷേധം ജനാധിപത്യമായ രീതിയില്‍ തന്നെയായിരുന്നു. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരെങ്കിലും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാണ്‌.

എന്നാല്‍ പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ നിഷാദ്‌ പാര്‍ട്ടിക്ക്‌ പങ്കില്ല. അത്‌ ബി.ജെ.പിയുടെ പ്ലാന്‍ ആയിരുന്നു. യോഗി ജിയും മോദി ജിയും അധികാരത്തിലിരിക്കുമ്പോള്‍ അതിന്‌ എളുപ്പമാണ്‌. '-സഞ്‌ജയ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക