Image

പകുതി ദിവസം പോലും സഭയിലെത്തിയില്ല; മുത്തലാഖിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു

Published on 30 December, 2018
പകുതി ദിവസം പോലും സഭയിലെത്തിയില്ല; മുത്തലാഖിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു
 മുത്തലാഖിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു. കേരളത്തിലെ എംപിമാരില്‍ ഏറ്റവും കുറവ് ഹാജര്‍നില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

45 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍നില. രോഗബാധിതനായി അന്തരിച്ച എംഐ ഷാനവാസിന് പോലും 68 ശതമാനം ഹാജര്‍ നില ലോക്‌സഭയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള മറ്റെല്ലാ എംപിമാര്‍ക്കും 70ശതമാനത്തിലേറെ ഹാജരാണുള്ളത്. 

സഭ ചേര്‍ന്നതിന്റെ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി ഹാജരായില്ലെന്നാണ് കണക്കുകള്‍. 2017 ജൂലൈ 17നാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്.എംപിമാരുടെ ദേശീയ ശരാരരി ഹാജര്‍നില 80 ശതമാനമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക