Image

പ്രസവിക്കുന്നതിന്‌ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു

Published on 30 December, 2018
 പ്രസവിക്കുന്നതിന്‌  മിനിറ്റുകള്‍   ബാക്കി നില്‍ക്കെ ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു


ലുധിയാന: പ്രസവവേദനയെ അവഗണിച്ച്‌ ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. പ്രസവിക്കുന്നതിന്‌ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്‌ ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്‌. പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ്‌ സംഭവം.

ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്‌ത്രം അണിഞ്ഞ്‌ 'ദില്‍ ധടക്‌നെ ധേ' എന്ന ചിത്രത്തിലെ 'ഗേള്‍സ്‌ ലൈക്ക്‌ റ്റു സ്വിംങ്‌'എന്ന ഗാനത്തിനൊപ്പമാണ്‌ യുവതി ചുവട്‌ വെച്ചത്‌. സിസേറിയന്‌ മുമ്‌ബാണ്‌ യുവതി നൃത്തം വെച്ചത്‌. അവര്‍ക്കൊപ്പം പെണ്‍ ഡോക്ടറും ചുവടുവെക്കുന്നത്‌ വീഡിയോയില്‍ കാണാം.

തന്റെ വേദനയും വിഷമവും കാറ്റില്‍ പറത്തി താനൊരു അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം യുവതിയുടെ മുഖത്ത്‌ കാണാം. ഹര്‍ഷ്‌ ഗോയങ്ക എന്നയാളുടെ ട്വീറ്റ്‌ വഴിയാണ്‌ വീഡിയോ പ്രചരിക്കുന്നത്‌. നിരവധി പേര്‍ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട്‌ രംഗത്തെത്തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക