Image

ചിക്കാഗോയില്‍ റോട്ടറി ക്ലബ് രൂപീകരിച്ചു

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 30 December, 2018
 ചിക്കാഗോയില്‍ റോട്ടറി ക്ലബ് രൂപീകരിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളികളുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആദ്യമായി ഇന്ത്യക്കാര്‍ക്കുവേണ്ടി റോട്ടറി ക്ലബ് രൂപീകരിച്ചു. ഡിസംബര്‍ 27-നു മെയിന്‍ലാന്‍ഡ് ഇന്ത്യ റെസ്റ്റോറന്റില്‍ വച്ചു റോട്ടറി ഇന്റര്‍നാഷണല്‍ മെമ്പര്‍ഷിപ്പ് ചെയര്‍മാന്‍ റോഡ്‌നി ആഡംസിന്റെ അധ്യക്ഷതയില്‍ കൂടിയ റോട്ടറി ക്ലബ് ഓഫ് നൈല്‍സ് എന്ന ക്ലബ് രൂപീകരിക്കുകയും, അത് ഡിസ്ട്രിക്ട് 6440 -യിലെ എഴുപതാമത്തെ ക്ലബായി അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പവര്‍ പോയിന്റ് പ്രസന്റേഷനില്‍ അദ്ദേഹം റോട്ടറിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ട് മാനുഷികതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോട്ടറി ക്ലബുകള്‍ ലക്ഷ്യമിടുന്നതെന്നും, സഹജീവികളുടെ വേദനയും വികാരവും തിരിച്ചറിഞ്ഞ് ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതികളിലൂടെയും, വിവിധ സെമിനാറുകളിലൂടെയും മറ്റും ഓരോ റോട്ടറി അംഗങ്ങളേയും പ്രാപ്തരാക്കുക എന്നതാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ ലക്ഷ്യം. ആകയാല്‍ ഓരോ റോട്ടറി അംഗങ്ങളും സമൂഹത്തിന് ഉത്തമ മാതൃകയാകണമെന്നും അദ്ദേഹം പറയുകണ്ടായി. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ട് സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരംഭംകുറിച്ച നൈല്‍സ് റോട്ടറി ക്ലബിലെ അംഗങ്ങളെ എല്ലാവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ റോട്ടറി ക്ലബ് ഓഫ് നൈല്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലേക്ക് പ്രസിഡന്റായി ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, വൈസ് പ്രസിഡന്റായി ഡോ. ജോസഫ് ഏബ്രഹാം, സെക്രട്ടറി ജോര്‍ജ് നെല്ലാമറ്റം, ജോയിന്റ് സെക്രട്ടറി നൈനാന്‍ തോമസ്, ട്രഷറര്‍ കുര്യന്‍ തൊട്ടിച്ചിറ, സെര്‍ജന്റ് അറ്റ് ആംസ് റ്റോമി പുല്ലുകാട്ട്, മെമ്പര്‍ഷിപ്പ് ചെയര്‍ ജോയി കോട്ടൂര്‍, ക്ലബ് സര്‍വീസ് ജോണിക്കുട്ടി പിള്ളവീട്ടില്‍, പോളിയോ പ്ലസ് കോര്‍ഡിനേറ്റര്‍ തമ്പി വിരുത്തിക്കുളങ്ങര, ഫണ്‍ ആന്‍ഡ് ഫോക്ക് ചെയര്‍ ജെസ്റ്റിന്‍ തെങ്ങനാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തിലുള്ള മറ്റു റോട്ടറി ക്ലബുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും, അതുപോലെ ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, നാഷണല്‍ കിഡ്‌നി ഫെഡറേഷന്‍, ഇന്ത്യന്‍ കമ്യൂണിറ്റി തുടങ്ങിയവയുമായും സഹകരിച്ചുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണെന്നു പുതിയ ഭാരവാഹികള്‍ അറിയിച്ചു. ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് നെല്ലാമറ്റം, ജോയി കോട്ടൂര്‍, ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, ജെസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
 ചിക്കാഗോയില്‍ റോട്ടറി ക്ലബ് രൂപീകരിച്ചു ചിക്കാഗോയില്‍ റോട്ടറി ക്ലബ് രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക