Image

പുതുവത്സരത്തിരക്ക് : ട്രക്കുകള്‍ക്ക് അബുദാബി നഗരത്തിലേക്ക് പ്രവേശനം ഇല്ല

Published on 30 December, 2018
പുതുവത്സരത്തിരക്ക് : ട്രക്കുകള്‍ക്ക് അബുദാബി നഗരത്തിലേക്ക് പ്രവേശനം ഇല്ല

അബുദാബി: പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ വാഹനങ്ങള്‍ അബുദാബി നഗരത്തിലേക്ക് കടക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്ക് പുറപ്പെടുവിച്ചു . ഡിസം .31 നും , ജനുവരു ഒന്നിനുമാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത വകുപ്പിന്റെ സഹരണത്തോടെ ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും , ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള മുന്‍കരുതലായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ട്രാഫിക് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖലീഫ അല്‍ ഖൈലി അറിയിച്ചു .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക