Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ചയും വായിക്കുക: തയ്യാറാക്കുന്നത് : സുധീര്‍ പണിക്കവീട്ടില്‍)

Published on 30 December, 2018
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ചയും വായിക്കുക: തയ്യാറാക്കുന്നത് : സുധീര്‍ പണിക്കവീട്ടില്‍)
(ഇതൊരു നേരമ്പോക്കിനുള്ള പംക്തി. വായനക്കാര്‍ക്ക് രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്)

മനുഷ്യര്‍ ഒരിക്കലും കാണാത്തതും, ഒരിക്കലും ഇല്ലാതിരുന്നതും എന്നാല്‍ എല്ലായ്‌പ്പോഴും കണ്ടുമുട്ടുന്നതും - എന്താണു്?

* നാളെ

വീടുകള്‍ ധരിക്കുന്ന ഡ്രസ്സ്?

*അഡ്രസ്സ്

എപ്പോഴും മുകളിലേക്ക് പോകുന്നതും താഴേക്ക് വരുന്നതും എന്നാല്‍ ചലിക്കാത്തത്?

*കോവണി

കുതിരയൂടെ വയസ്സ് എങ്ങനെ നിര്‍ണ്ണയിക്കാം?

*അതിന്റെ പല്ലുകള്‍ നോക്കി, നീളമുള്ള പക്ലുകള്‍ വയസ്സിനെ കാണിക്കുന്നു.

ശരാശരി ഒരു ദിവസം ഒരു മനുഷ്യന്‍ പതിനഞ്ച് തവണ ചെയ്യുന്നത് എന്ത്?

*ചിരി

59% നൈട്രജനും, 21 % ഹൈഡ്രജനും, 9% ഡയോക്‌സൈഡും അടങ്ങിയത് എന്ത്?


ഉത്തരം: താഴെ****

പാന്‍ഡമോനിയം (Pandemoniym) എന്ന വാക്ക് ആരാണു കണ്ടുപിടിച്ചത്.?

*ജോണ്‍ മില്‍ട്ടണ്‍, പാന്‍ഡമോനിയം നരകത്തിന്റെ തലസ്ഥാനം.

ചാള്‍സ് ഡിക്കന്‍സിന്റെ ഏതു നോവലാണ് അത്മകഥയായി പരിഗണിക്കുന്നത്?

*ഡേവിഡ് കോപ്പര്‍ഫീല്‍ഡ്

വില്യം ഷേയ്ക്‌സ്ഫിയര്‍ എത്ര സോന്നെറ്റുകള്‍ എഴുതി?

*154

പുതിയ നിയമത്തിലെ ആദ്യത്തെ പുസ്തകം ആരുടെ?

*മത്തായിയുടെ സുവിശേഷം

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. ആരുടെ വരികള്‍?

*കടമ്മിനിട്ട രാമക്രുഷ്ണന്‍

പദ്മശ്രീ നേടിയ ആദ്യ മലയാള നടന്‍

*തിക്കുറുശ്ശി സുകുമാരന്‍ നായര്‍

മികച്ച നടനും നടിക്കുമുള്ള ആദ്യ ദേശീയ അവാര്‍ഡ് നേടിയവര്‍?

*പി.ജെ. ആന്റണി, ശാരദ

അമേരിക്കന്‍ മലയാള സാഹിത്യത്തിലെ ആദ്യ നോവലിസ്റ്റ്, ചെറുകഥാക്രുത്ത്, ലേഖകന്‍?

*ഉത്തരങ്ങള്‍ അറിയില്ല, അറിയാവുന്നവര്‍ എഴുതുക.

മനുഷ്യന്റെ മൂക്കിനു എത്ര തരം മണങ്ങള്‍ ഓര്‍ക്കാന്‍ കഴിയും?

*50,000

ലോകത്തിലെ പത്തു കൂറ്റന്‍ പ്രതിമകളില്‍ ഏറ്റവും കൂടുതല്‍ ആരുടെ?

*ശ്രീ ബുദ്ധന്റെ. പത്തില്‍ എട്ടും അദ്ദേഹത്തിന്റെയാണ്.

ചൊവ്വഗ്രഹത്തില്‍ സൂര്യാസ്തമയത്തിന്റെ നിറം?

*നീല

ഉറക്കത്തില്‍ നിങ്ങള്‍ തുമ്മുന്നിക്ല.കാരണം.

*ആ സമയം നിങ്ങളുടെ ക്ഷിപ്രപ്രതികരണശേഷി (Reflex) തലച്ചോറു് പ്രവര്‍ത്തനരഹിതമാക്കി വയ്ക്കുന്നു.



ഇത്തവണ ചോദ്യങ്ങള്‍ കുറയ്ക്കുന്നു. പുതുവര്‍ഷത്തെ ചിരിച്ചുകൊണ്ട് എതിരേല്‍ക്കുക.
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് എടുക്കാവുന്ന ചില പുതുവത്സര തീരുമാനങ്ങള്‍. (വെറുതെ ചിരിക്കാനും ആനന്ദിക്കാനും വേണ്ടി മാത്രം തയ്യാറാക്കിയത്. ഇ മലയാളിയില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ്.)

* ധാരാളം വായിക്കണം, അത് അവനവന്‍ എഴുതിയതായാല്‍ ഉത്തമം.

* വായിക്കാന്‍ ആളില്ലെങ്കിലും എഴുതികൊണ്ടേയിരിക്കണം.

* അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, കിട്ടാന്‍ അര്‍ഹതയുണ്ടെങ്കില്‍ പുറത്ത് പറയാതിരിക്കണം. കാരണം അത് കാശ് കൊടുത്ത് വാങ്ങിയതാണന്നേ ജനം പറയൂ. പ്രത്യേകിച്ച് സമ്പന്നനായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്റേതാകുമ്പോള്‍.

* അക്ബര്‍ കക്കട്ടില്‍ പറഞ്ഞപോലെ എഴുതാന്‍ ശ്രമിക്കണം.
* യൗവ്വനകാലത്തെ പടങ്ങള്‍ രചനക്കൊപ്പം കൊടുക്കണം.
* എഴുതുന്നത് എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അയക്കണം
* സ്വയം എഴുതാന്‍ അറിയില്ലെങ്കില്‍ ആരെങ്കിലും എഴുതുന്നത് നോക്കി ആ ശൈലിയില്‍ എഴുതണം. ഇത് കൊണ്ട് ഒരു ഗുണമുള്ളത് മൗലികമായി എഴുതുന്ന (കോപ്പി അടിക്കപ്പെടുന്ന) ഒരാളുടെ വഴി മുടക്കാമെന്നാണു്. അനുകരിക്കാന്‍ ഏറ്റവും എളുപ്പമായി നിരൂപണത്തെ കാണണം. അതിനു വായനകാരില്ലാത്തത്‌കൊണ്ട് പിടിക്കപ്പെടില്ലെന്ന ഉറപ്പില്‍ വിശ്വസിക്കണം.
* കഴിയുന്നതും വായനകാര്‍ക്ക് മനസ്സിലാകാത്തത് എഴുതണം. മനസ്സിലാകാത്തതൊക്കെ മഹത്വരമാണെന്ന് പാമരന്മാര്‍ കരുതുന്നു.
* അവാര്‍ഡുകളല്ലാതെ പ്രതിഫലമായി പണം ഒരിക്കലും പ്രതീക്ഷിക്കാത്ത എഴുത്തുകാര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുന്ന എഴുത്തുകാരായി ഇഹലോകവാസം വെടിയണം.
* വിദ്യാധരന്‍ ആരാണെന്ന് അന്വേഷിച്ച് സമയം കളയാതെ അദ്ദേഹം എഴുതുന്നത് എന്താണെന്ന് ശ്രദ്ധിക്കണം.
* ഏതെങ്കിലും എഴുത്തുകാരന്‍ ഒരു പുതിയ ശൈലിയോ, രചനയോ നടത്തിയാല്‍ അത് ഞങ്ങള്‍ക്കും സാധിക്കുമെന്ന് പറഞ്ഞ് അതേ പോലെ ഉടനെ എഴുതണം. അങ്ങനെ അനുകരണം നടത്തി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ മൂല്യം കുറയ്ക്കണം.,
* ഒരാളുടെ രചന നന്നായാല്‍ അയാളെ അഭിനന്ദിക്കുന്നതിനു പകരം അത് കാശ് കൊടുത്ത് എഴുതിക്ലതാണെന്ന് പറഞ്ഞ് ആത്മനിര്‍വുര്‍തിയടയണം.
* എഴുത്തുകാരി സുന്ദരിയും ചെറുപ്പക്കാരിയും (ചെറുപ്പം പടത്തില്‍ കണ്ടാല്‍ മതി, വയസ്സ് എത്ര തന്നെയായികൊള്ളട്ടെ) ആണെങ്കില്‍ അവരുടെ രചന നന്നായാലും മോശമായാലും മൂരിക്കുട്ടന്മാരെപോലെ മുക്രയിട്ട് ഓടി ചെക്ലണം.
* ആരുടേയും കാല്‍ വന്ദിക്കാതെ സ്വന്തം വ്യക്തിത്വം രചനകളിലും ജീവിതത്തിലും പുലര്‍ത്തുന്നുവരെ പരദൂഷണം പറഞ്ഞ് ഒതുക്കാന്‍ ശ്രമിക്കണം. അതിനുപറ്റിയ ഒരു പരദൂഷണവീരനെ അന്വേഷിച്ച് കണ്ടെത്തി അയാളെ പൂജിച്ചുകൊണ്ടിരിക്കണം.
* മതപരമായോ, വ്യക്തിപരമായോ കാരണങ്ങളാല്‍ കുറേപേര്‍ ഇഷ്ടപ്പെടുന്നു എന്ന യോഗ്യത കണക്കിലെടുത്ത് ആരെയെങ്കിലും സര്‍വ്വജ്ഞപീഠത്തില്‍ കയറ്റിയിരുത്തി അവര്‍ പറയുന്നത്, പ്രത്യേകിച്ച് സാഹിത്യപരമായ കാര്യങ്ങള്‍, വേദവാക്യമായി കരുതി അവരെ പൂജിക്കണം.
* നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ക്ക് രചനകള്‍ അയക്ല് കൊടുക്കണം.
* എല്ലാ എഴുത്തുകാരും ഒരു കുടക്കീഴില്‍ നിന്നാല്‍ നനഞ്ഞ് പോകുമെന്നും അതിനേക്കാള്‍ നല്ലത് എഴുത്തുകാര്‍ക്കൊക്കെ കൂടി ഒരു കുട കമ്പനി തുടങ്ങുകയാണെന്നും അഭിപ്രായം പറയണം. കുടകള്‍ നന്നാക്കാന്‍ കാരൂര്‍ നീലകണ്ഠപിള്ളയെ ഓര്‍ക്കുന്നത് പഴയ മലയാള ക്രുതികള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ഉപകരിക്കുമെന്നും അറിയിക്കാന്‍ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.ഒരു കുടയും കുഞ്ഞുപെങ്ങളുമായി എഴുത്തുകാര്‍ പോകുന്നത് സങ്കല്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍ പെങ്ങള്‍മാര്‍ ഉള്ളവര്‍ ഒപ്പോളും, കുട്ട്യേടത്തിയും ഒക്കെയുള്ള നാലുകെട്ടും, പണിതീരാത്ത വീടും, മയിലാടുംകുന്നും, ഏണിപ്പടികളും, മഞ്ഞും, വേരുകളും, അയല്‍ക്കാരും, അന്വേഷിച്ച് കണ്ടെത്താന്‍ പോകണം.
* ഇവിടെ എഴുത്തുകാര്‍ ഇല്ലെന്നും, അങ്ങനെ അറിയപ്പെടുന്നവര്‍ എഴുതുന്നതൊന്നും സാഹിത്യമേന്മയില്ലാത്തതാണെന്നും വേദികളില്‍ പ്രസംഗിച്ചും, പത്രങ്ങളില്‍ എഴുതിയും സ്വയം വലിയവനാണെന്ന ബോധം ആളുകളില്‍ ഉണ്ടാക്കണം. പിന്നീട് മൂന്നാംകിട സാഹിത്യരചനകള്‍ നടത്തി വിവരമില്ലാത്തവരുടെ കയ്യടി നേടണം.
* മറ്റ് എഴുത്തുകാരുമായി പരമാവുധി സ്പര്‍ദ്ധ പുലര്‍ത്തണം. എന്നാല്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അവരെ സ്‌നേഹം കൊണ്ട് പൊതിയണം. സ്പര്‍ദ്ധ മനസ്സ് കവിഞ്ഞ് പുറത്ത് ചാടുമ്പോള്‍ അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കണം.

* ***അധോവായു

* (കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി അടുത്ത ആഴ്ച വീണ്ടും കാണാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക