Image

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിജിഗ്‌നേഷ്‌ മെവാനി

Published on 31 December, 2018
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിജിഗ്‌നേഷ്‌ മെവാനി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദളിത്‌ നേതാവും ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയുമായ ജിഗ്‌നേഷ്‌ മെവാനി.

 മോദിയെ ദി ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ്‌ ഇന്ത്യ എന്നായിരുന്നു ജിഗ്‌നേഷ്‌ മൊവാനി വിശേഷിപ്പിച്ചത്‌.

വീണ്ടും അധികാരത്തിലെത്തുകയെന്ന്‌ പറയുന്നത്‌ ബി.ജെ.പിയെ സംബന്ധിച്ച്‌ എളുപ്പമല്ലെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകാനുള്ള ഒരു സാധ്യതയും ഇല്ലെന്നും ജിഗ്‌നേഷ്‌ മെവാനി പറഞ്ഞു.

പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെല്ലാം ബി.ജെ.പിക്കെതിരായ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞു. പ്രാദേശിക പാര്‍ട്ടികളില്‍ മിക്കവരും ബി.ജെ.പിക്കെതിരെ അണിനിരന്നു കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കണം. രാജ്യം അങ്ങേയറ്റത്തെ അധപതനത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാണ്‌.

എല്ലാ മേഖലകളിലും ഫാഷിസം കടന്നുവന്നുകൊണ്ടിരിക്കുന്നു. എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന 31 ശതമാനത്തില്‍ ഇളക്കം സംഭവിച്ചിട്ടുണ്ട്‌. നോട്ട്‌ നിരോധനവും ജി.എസ്‌.ടിയും തൊഴിലില്ലായ്‌മയും അത്ര കണ്ട്‌ ജനങ്ങളെ ബാധിച്ചു കഴിഞ്ഞു. ഇത്‌ യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ്‌. എന്നാല്‍ ഈ പ്രശ്‌നങ്ങളെ കാണാതെ പള്ളിയെന്നും അമ്പലമെന്നും മാറിമാറിപ്പറയുകയാണ്‌ മോദി.മെവാനി പറഞ്ഞു.

`
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക