Image

ആളുകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന ബ്ലാക്ക്‌മെയ്‌ലറാണ്‌ മോദിയെന്ന്‌ ചന്ദ്രബാബു നായിഡു

Published on 31 December, 2018
  ആളുകളെ ഭീഷണിപ്പെടുത്തി  വരുതിയിലാക്കുന്ന ബ്ലാക്ക്‌മെയ്‌ലറാണ്‌ മോദിയെന്ന്‌ ചന്ദ്രബാബു നായിഡു
അമരാവതി: ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്‌മെയ്‌ലറാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്‌ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രാപ്രദേശിന്റെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമിട്ട്‌ മോദി ആന്ധ്രയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നായിഡു പറഞ്ഞു.

` മോദി ഒരു ബ്ലാക്ക്‌മെയ്‌ലറാണ്‌. അദ്ദേഹം ഒരാളെ കേസില്‍ കുടുക്കുകയും അതില്‍ നിന്ന്‌ കരകയറാന്‍ സഹായിക്കുകയും ചെയ്യും. പിന്നീട്‌ ആ കേസിന്റെ പേരു പറഞ്ഞ്‌ ആ വ്യക്തിയെ ബ്ലാക്ക്‌മെയില്‍ ചെയ്യും. അതാണ്‌ അദ്ദേഹം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.' ചന്ദ്രബാബു നായിഡു ആരോപിച്ചു.

അഹീെ ൃലമറ:ശബരിമലയില്‍ സ്‌ത്രീകള്‍ വരരുതെന്ന്‌ പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല: കടകംപള്ളിയെ തിരുത്തി പിണറായി

ആര്‍.ജെ.ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെതിരെ പ്രധാനമന്ത്രി മോദിയ്‌ക്ക്‌ ഒരു കേസ്‌ കിട്ടിയിട്ടുണ്ടെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇ.എസ്‌.ഐ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നിന്നും ഊരാന്‍ തെലങ്കാന മുഖ്യമന്ത്രിയെ മോദി സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക