Image

2023ല്‍ ഇന്ത്യ ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കും: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

Published on 31 December, 2018
2023ല്‍ ഇന്ത്യ ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കും: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

വരുന്ന കലണ്ടര്‍ വര്‍ഷം (2022- 23)രാജ്യത്തിന് ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കനാകുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ആദ്യമായി പണപ്പെരുപ്പമില്ലാതെ 7.5 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനായി, ഇത് 2022 -23 ല്‍ വളര്‍ച്ച ഒന്‍പത് ശതമാനത്തിലേക്ക് എത്താനുളള വളരെ ശക്തമായ സാമ്ബത്തിക അടിത്തറ പ്രധാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ യാത്ര മാര്‍ഗമായ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, മോദി സര്‍ക്കാരിന്റെ പരിഷ്‌കാരണ നടപടികളെ വേഗത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷത്തില്‍ സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ടുളള പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രവുമല്ല രാജ്യത്തേക്കുളള നിക്ഷേപങ്ങള്‍ ഇടതിനോടകം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. 2019 ല്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കും. സ്വകാര്യ നിക്ഷേപങ്ങളിലും വലിയ വളര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക