Image

മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു

Published on 11 April, 2012
മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഡോക്‌ടര്‍മാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. ഒരാഴ്‌ചത്തെ റിലേ സമരത്തിനുശേഷം പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നു ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.സ്ഥിരനിയമനം നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ്‌ പാറ്റേണ്‍ പുതുക്കി നിര്‍ണയിക്കുക, മെറ്റേണിറ്റി ബെനിഫിറ്റ്‌ പിന്‍വലിച്ചതു പുനസ്ഥാപിക്കുക, അശാസ്‌ത്രീയമായ ബോണ്‌ട്‌ വ്യവസ്ഥ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്‌.

റിലേ സമരത്തില്‍ ഹൗസ്‌ സര്‍ജന്‍മാര്‍, പിജി വിദ്യാര്‍ഥികള്‍, ജൂനിയര്‍ റസിഡന്റ്‌സ്‌, സീനിയര്‍ റസിഡന്റ്‌സ്‌ വിഭാഗത്തിലെ ഡോക്ടര്‍മാരും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക