Image

കെ എം സി സി നേതാക്കള്‍ കൂട്ടത്തോടെ ഐ എന്‍ എല്‍ ലേക്ക്

അഷ്റഫ് വലിയവളപ്പില്‍, അബുദാബി. Published on 31 December, 2018
കെ എം സി സി നേതാക്കള്‍ കൂട്ടത്തോടെ ഐ എന്‍ എല്‍ ലേക്ക്
അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്ലിം ലീഗി ന്റെ പ്രവാസി സംഘടനയായ കെ. എം. സി. സി. ഉള്‍പ്പെടെ വിവിധ ന്യൂനപക്ഷ സംഘടന കളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ഐ. എന്‍. എല്‍. ലേക്ക് ചേക്കേറുവാന്‍ ഒരുങ്ങുന്നു. യു. എ. ഇ. യിലും മറ്റു ഗള്‍ഫ് രാജ്യ ങ്ങളി ലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവര്‍ ത്തകരു മാണ് രണ്ട് ദിവസത്തി നിടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗിലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എന്‍. എല്‍. നേതൃത്വ വുമായി ബന്ധപ്പെട്ടത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടില്‍ അതൃപ്തിയുള്ള നിരവധി പ്രവര്‍ത്തകര്‍ തങ്ങളു മായി നേരിട്ടും ദൂത ന്മാര്‍ മുഖേനയും ബന്ധ പ്പെടുന്നുണ്ട് എന്നും എല്ലാവരെ യും തുറന്ന മനസ്സോടെ ഐ. എന്‍. എല്‍. ലേക്ക് സ്വാഗതം ചെയ്തു എന്നും പാര്‍ട്ടി യിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം പേരും പഴയ കാലത്ത് തങ്ങളോട് സഹകരിച്ചവര്‍ ആണെന്നും നാഷണല്‍ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങള്‍ അറി യിച്ചു. പുതുതായി കടന്നു വരുന്നവര്‍ക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാന്‍ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവര്‍ത്തകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക