Image

ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2018
 ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
ചിക്കാഗോ : മോര്‍ട്ടണ്‍ ഗോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 30 ഞായറാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി റവ .ഫാ. തോമസ് മുളവനാല്‍ രാവിലെ 10 മണിക്ക് നടന്ന വി. ബലിയര്‍പ്പണത്തിലും വിശുദ്ധന്റെ തിരുസ്വരൂപ വണക്കത്തിലും മുഖ്യ കാര്‍മികത്വം വഹിച്ചു.

ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ / കുറുമുള്ളൂര്‍ ദേവാലയങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ വിശ്വാസികള്‍ ഇടയില്‍ ഏറെ പ്രസക്തി ആര്‍ജിച്ചതാണ്. 'കിരീടം' മെന്നര്‍ത്ഥമുള്ള നാമത്തെ അന്വര്‍ഥമാവും വിധം തനിക്കെതിരെ ഉയര്‍ന്നു വന്ന ഓരോ കല്ലുകളും ദൈവസ്‌നേഹത്തെ പ്രതി കിരീടമാക്കിക്കൊണ്ട് എ.ഡി 34 ല്‍ രക്തസാക്ഷിത്വം വഹിച്ച ആദ്യമ സഭയിലെ ആദ്യത്തെ രക്തസാക്ഷി കൂടിയാണ് വിശുദ്ധ എസ്തപ്പാനോസ്.

വിശുദ്ധനോടുള്ള ഭക്തി സൂചകമായി വിവിധ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി പേര്‍ തിരുനാള്‍ പ്രസുദേന്തിമാരാവുകയും നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധന്റെ കഴുന്ന് എടുത്തു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.
 ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക