Image

നേതാജിയായി ഗോകുലം ഗോപാലന്‍

Published on 31 December, 2018
നേതാജിയായി ഗോകുലം ഗോപാലന്‍
സ്വാഭാവിക അഭിനയ ശൈലിയിലൂടെ  ഏവരെയും വിസ്മയിപ്പിക്കുകയാണ്  പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ ഗോകുലം  ഗോപാലന്‍.'നേതാജി' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപത്രമായ  സുഭാഷ് ചന്ദ്രബോസായി അഭിനയിക്കുകയാ ണ് ഗോകുലം ഗോപാലന്‍. 

അരങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ  തന്നെ  നേതാജി യൂണിറ്റ്അംഗങ്ങളെ വിസ്മയിപ്പിക്കുകയാണ്  അദ്ദേഹം. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കഥയെഴുതി സംവിധാനം ചെയ്ത്  റിലീസ് നടത്തി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ  'വിശ്വഗുരു'വിന്റെ സംവിധായകന്‍  വിജീഷ് മണിയാണ് 'നേതാജി' ചിത്രത്തിന്റെയും കഥയും  സംവിധാനവും  ചെയ്യുന്നത്.  വളരെ അഭിനയ സാധ്യതയുള്ള  നേതാജിയുടെ വേഷം ഗോകുലം ഗോപാലന്റെ കൈകളില്‍  ഭദ്രമാണെന്ന് വിജീഷ് മണി  പറഞ്ഞു.

അട്ടപ്പാടിയിലെ ഉള്‍വനത്തിലാണ് ഇപ്പോള്‍  ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നേതാജിയുടെ തിരോധനത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. എം. ജെ. രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തില്‍ ക്ലിന്റ് ഫെയിം മാസ്റ്റര്‍ അലോക്, ഫെലിക്‌സ് കുരുവിള, റോജി പി കുര്യന്‍, ഐസക് ജോണ്‍, ആഷ്‌ലി ബോബന്‍, പ്രസന്ന പിള്ള, രാജേഷ്  ബി,മുരളി  മാട്ടുമ്മേല്‍ എന്നിവരും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം യൂ പ്രസന്ന കുമാര്‍, എഡിറ്റിംഗ് രാഹുല്‍ ക്ലബ്ബ്ഡ്  ,സൗണ്ട് ഡിസൈന്‍ ഹരികുമാര്‍ മാധവന്‍ നായര്‍, സംഗീതം ജുബൈര്‍ മുഹമ്മദ്, ഡോ :രാജേഷ്  വി, ഗാനരചന ഡോ :പ്രശാന്ത് കൃഷ്ണന്‍ ക്രീയേറ്റീവ് കോണ്ട്രിബൂഷന്‍ പ്രകാശ് വാടിക്കല്‍, മേക്കപ്പ്  ശ്രീജിത്ത്  ഗുരുവായൂര്‍, കോസ്റ്റും സ്  ബ്യുസി, സ്റ്റില്‍സ്  സന്തോഷ്  വൈഡ് ആംഗിള്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍  രമേശ് ഗുരുവായൂര്‍, പി  ആര്‍  ഒ  മഞ്ജു ഗോപിനാഥ്, പ്രോജെക്ട്  ഡിസൈനര്‍  താജു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക