Image

മാത്യു കൂട്ടക്കര ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി

Published on 31 December, 2018
മാത്യു കൂട്ടക്കര ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി


ഫ്രാങ്ക്ഫര്‍ട്ട്: മാത്യു കൂട്ടക്കര (70) ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി. എടത്വാ കൂട്ടക്കര കുടുബാംഗമായ മാത്യു (നേശന്‍) 1980 ല്‍ ജര്‍മനിയില്‍ എത്തി. ഭാര്യ ഗ്രേസി കൂട്ടക്കര തൊടുപുഴ ചൂരപ്പൊയ്കയില്‍ കുടുബാംഗമാണ്. മാത്യു കൂട്ടക്കര അമേരിക്കന്‍ ആര്‍മി സിവിലിയന്‍ ആയും, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട് ശാഖയിലും ജോലി ചെയ്തു. മാത്യു ഗ്രേസി കൂട്ടക്കര ദമ്പതികളുടെ ഏക മകന്‍ ഗിനേഷ് ആണ്. പരേതന്റെ ആത്മശാന്തക്കായി ഡിസംബര്‍ 31 ന് തിങ്കളാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട് റോഡല്‍ഹൈം സെന്റ് അന്തോണീസ് പള്ളിയില്‍ വച്ച് വൈകുന്നരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മാത്യു കൂട്ടക്കരയുടെ അന്ത്യശുശ്രൂഷകളും, സംസ്‌ക്കാരവും പിന്നീട് നടത്തും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക