Image

റണ്‍വേയില്‍ അജ്ഞാത കാര്‍; ആശങ്ക ഒഴിയാതെ ഹാനോവര്‍ എയര്‍പോര്‍ട്ട്

Published on 31 December, 2018
റണ്‍വേയില്‍ അജ്ഞാത കാര്‍; ആശങ്ക ഒഴിയാതെ ഹാനോവര്‍ എയര്‍പോര്‍ട്ട്
 

ഹാനോവര്‍: ജര്‍മനിയിലെ ഹാനോവര്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചു കയറ്റിയതിനെതുടര്‍ന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് താറുമാറായി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തായിരുന്നു അതിക്രമം.

ഇതോടെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു.
കാറോടിച്ചയാള്‍ ബാരിക്കേഡ് തകര്‍ത്ത് ടെര്‍മിനല്‍ എ യുടെ റണ്‍വേയില്‍ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോളണ്ടിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. െ്രെഡവറെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തുവരുന്നു. 

ഇതിനിടെ അല്‍ഖയിദ ബന്ധമുള്ളതായി സംശയിക്കുന്ന ആറോളം സിറിയന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക