Image

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു പുതിയ ഭരണാധികാരികള്‍

Published on 31 December, 2018
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു പുതിയ ഭരണാധികാരികള്‍
"ലോകാ സമസ്താ സുഖിനോ ഭവന്തു”

ഹൂസ്റ്റണ്‍: പുതുവര്‍ഷത്തെ എതിരേല്‍ക്കാനായി ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 2019 ജനവരി ഒന്ന് രാവിലെ മുതല്‍ പ്രത്യേക വിശേഷാല്‍ പൂജകള്‍ നടത്തുന്നതാണ് എന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ലക്ഷ്മി പൂജ, ഭാഗ്യസൂക്താര്‍ച്ചന, വൈകുന്നേരം 6.30ന് സര്‍വശ്വര്യപൂജ എന്നിവ ഉണ്ടായിരിക്കും.

ഈ പുതുവര്‍ഷത്തില്‍ പുതിയ ഭരണസമിതി ഭരണം ഏറ്റെടുക്കുകയും ചുറ്റുമതില്‍, ഊട്ടുപുര മറ്റു തുടങ്ങി വച്ച പല നിര്‍മ്മിതികളും കഴിവതും വേഗം പൂത്തികരിക്കാന്‍ ശ്രമിക്കും എന്നും അറിയിച്ചു.

പുതിയ ഭരണസമിതിയിലേക്കു് പ്രസിഡന്റ്. ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ് അജിത് നായര്‍, സെക്രട്ടറി സുരേഷ്പിള്ള, ട്രഷറാര്‍ രമാശങ്കര്‍, ജോ.സെക്രട്ടറി മീരാ ഡയസ്, ജോ.ട്രഷറാര്‍ അച്ചുതന്‍ ജയചന്ദ്രന്‍, എന്നിവരും ഡയറക്ടര്‍ ബോര്‍ഡിലേക്ക് V N രാജന്‍, മുരളീധരന്‍ പള്ളിക്കരവീട്ടില്‍, അനില്‍ ഗോപിനാഥ്, ജയകുമാര്‍ പരമേശ്വരന്‍, അനിതാ മധു, രമേഷ് അത്തിയോടി, അശോകന്‍ കേശവന്‍, അനില്‍ കിഴക്കേവീട്ടില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഹൂസ്റ്റണിലെ നല്ലവരായ എല്ലാ ഹൈന്ദവ വിശ്വാസികളേയും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ എല്ലാ വിധ ദൈവീകമായ പരിപാടികളിലേക്കും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി സ്‌നേഹാദരങ്ങളോടെ പങ്കു ചേരുവാന്‍ പുതിയ ക്ഷേത്ര ഭരണ സമിതി സവിനയം ആഹ്വാന0 ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്. ശ്രീ.ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, അജിത് നായര്‍ 832 713 1710, സുരേഷ് പിള്ള, 713 569 7920 രമാ ശങ്കര്‍ 404 680 9787 .

വാര്ത്ത അയ്യച്ചത്: ശങ്കരന്‍കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക