Image

മഴയില്‍ കുതിര്‍ന്ന് ജനലക്ഷങ്ങള്‍ ടൈംസ് സ്ക്വയറില്‍

Published on 31 December, 2018
മഴയില്‍ കുതിര്‍ന്ന് ജനലക്ഷങ്ങള്‍ ടൈംസ് സ്ക്വയറില്‍
ന്യൂയോര്‍ക്ക്: കനത്ത മഴയെ അവഗണിച്ച് പുതുവര്‍ഷം ആഘോഷിക്കാന്‍ ജനലക്ഷങ്ങള്‍ ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍. കഴിഞ്ഞവര്‍ഷം റിക്കാര്‍ഡ് തണുപ്പായിരുന്നെങ്കില്‍ ഇത്തവണ റിക്കാര്‍ഡ് മഴയാണ്.

പക്ഷെ കുടയോ ബാഗോ കൊണ്ടുവരാന്‍ അനുവാദമില്ല. സുരക്ഷ തന്നെ കാരണം. മഴക്കോട്ടും പ്ലാസ്റ്റിക് കോട്ടും ധരിച്ച മഴയെ നേരിട്ട ജനങ്ങള്‍ക്ക് ഇത്തവണ തണുപ്പും അത്ര പ്രശ്‌നമായില്ല. 50 ഡിഗ്രിയോളം കൂടിയ ചൂട് രാവിലെ ആകുമ്പോഴേയ്ക്കും 60 ഡിഗ്രിയാകും. വൈകിട്ടാകുമ്പോഴേയ്ക്കും കുറയും.

ഇത്തവണ 20 ലക്ഷം പേര്‍ പങ്കെടുക്കുന്ന ആഘോഷത്തില്‍ ഗായിക ക്രിസ്റ്റിന അഗിലേറെയുടെ ഗാനമാണ് പ്രധാന പരിപാടി.

300,00 എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ച ബോള്‍ 141 അടി ഉയരത്തില്‍ നിന്നു താഴേയ്ക്കു വരുമ്പോഴാണ് പുതുവത്സരം പിറന്നുവീഴുക. 11.59-നു താഴേയ്ക്ക് പതിക്കുന്ന ബോള്‍ 60 സെക്കന്‍ഡ് കൊണ്ട് താഴെ എത്തും. അതോടെ കാണികളുടെ ആഹ്ലാദം പൂത്തിരി കത്തുകയായി. ഒരു ബില്യന്‍ ആളുകള്‍ ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കാണും.

1907 മുതലാണ് ബോള്‍ ഡ്രോപ്പ് പ്രധാന പരിപാടിയായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക