ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി
സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും
മുന്നിട്ടു നില്ക്കുന്ന മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍
ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക്
ചെറിയാന് കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും ,
ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു .
മാപ്പിന്റെ മുന്‍ സെക്രട്ടറിയായും , രണ്ടു വര്‍ഷക്കാലം ജനറല്‍
സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുള്ള ചെറിയാന് കോശി
എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും , പത്തനംതിട്ട
ഡിസ്ട്രിക്ക് അസോസിയേഷന്റെ പ്രസിഡന്റായും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
കാഴ്ചവച്ചിട്ടുണ്ട് . ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ
ഫിലാഡെല്‍ഫിയാ ചാപ്റ്റര്‍ സെക്രട്ടറി പദവും അലങ്കരിച്ചിട്ടുള്ള , CIITS INC
എന്ന ബിസ്സിനസ്സ് സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം .ബി .എ ബിരുദധാരിയായ
ഇദ്ദേഹം ഇപ്പോള്‍ ഫോമയുടെ മിഡ്അറ്റ്ലാന്റിക്ക് റീജിയന്റെ നാഷണല്‍
കമ്മറ്റി മെമ്പര്‍ ആയും സേവനം അനുഷ്ഠിക്കുന്നു .
ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാണ്ടി:, കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവില്‍
കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്ത്തനത്തിലൂടെഏവരുടെയും
പ്രശംസ പിടിച്ചുപറ്റി. പിന്നീട് മാഞ്ചെസ്റ്റര്‍
യൂണിവേഴ്സിറ്റിയില്‍നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം KSA , UAE
എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയില്‍ എത്തി. ഇപ്പോള്‍
അറിയപ്പെടുന്ന സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു
.മാപ്പിന്റെ ഐ.ടി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്മാന് ,
ട്രഷറാര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം
കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി 2018 2019 വര്‍ഷങ്ങളിലെ മാപ്പ് ജനറല്‍
സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു . ഒപ്പം , എക്യൂമെനിക്കല്‍
ചര്‍ച്ചസ് ഓഫ് ഫിലാഡെല്‍ഫിയായുടെ ജോയിന്റ് ട്രഷറാര്‍ , ഫോമാ മിഡ്
അറ്റ്ലാന്റിക്ക് റീജിയന് സെക്രട്ടറി എന്നീ നിലകളിലും ശോഭിക്കുന്നു .
ട്രഷറാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമാത്ത് : മലയാള ഭാഷയോടും
കേരളത്തോടും അളവറ്റ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഭാഷാ സ്നേഹിയായ ഇദ്ദേഹം
ഒരു അറിയപ്പെടുന്ന എഴുത്തുകാരന്‍കൂടിയാണ് . സൗഹൃദങ്ങള്‍ക്കും സാമൂഹ്യ
പ്രവര്‍ത്തനങ്ങള്‍ക്കും അളവറ്റ പ്രാധാന്യം നല്കുന്ന ഇദ്ദേഹം
ഫിലാഡെല്ഫിയായില് ഐ.ടി മേഖലയില്‍ ഡയറക്റ്റര്‍ ജോലി ചെയ്യുന്നു. കലാലയ
രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശ്രീജിത്ത് നിരവധി കഥകളുടെയും കവിതകളുടെയും
സൃഷ്ടികര്ത്താവുംകൂടിയാണ് . മാപ്പില്‍ പല സ്ഥാനങ്ങളിലും വിജയകരമായ
പ്രവര്‍ത്തനം തെളിയിച്ചിട്ടുള്ള ഇദ്ദേഹം സെന്റ് ലൂയീസ് മലയാളീ അസോസിയേഷന്
കമ്മറ്റിയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട് .
മറ്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇനി പറയും പ്രകാരം ആണ് .
വൈസ് പ്രസിഡന്റ്: ഡാനിയേല്‍ പി . തോമസ് , സെക്രട്ടറി: ബെന്‍സണ്‍ പണിക്കര്‍ ,
അക്കൗണ്ടന്റ്: ബോബി വര്‍ക്കി , ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: ജോണ്സന്
മാത്യു , തോമസ് എം . ജോര്‍ജ്ജ് , യോഹന്നാന് ശങ്കരത്തില്‍ , അലക്സ്
അലക്സാണ്ടര്‍ . സ്പോര്‍ട്ട്സ്: ശാലു പുന്നൂസ് , ലൈബ്രറി: ജെയിംസ്
പീറ്റര്‍ , ഫണ്ട് റേസിംഗ്: തോമസ് പി . ജോര്‍ജ്ജ് , ചാരിറ്റി &
കമ്മ്യൂണിറ്റി: അനു സ്കറിയാ , മാപ്പ് ഐസിസി : ഫിലിപ്പ് ജോണ്‍,
മെമ്പര്‍ഷിപ്പ് : തോമസ്കുട്ടി വര്‍ഗീസ് , ആര്‍ട്ട്സ് ; ലിജോ ജോര്‍ജ്ജ് ,
യൂത്ത്: റിജില്‍ രാജന് , പബ്ലിസിറ്റി ആന്റ് പബ്ലിക്കേഷന്‍ : രാജു
ശങ്കരത്തില്‍ , എഡ്യുക്കേഷന്‍ & ഐറ്റി : ബിനു ജോസഫ്, വുമണ്‍സ് ഫോറം :
അഷിതാ ശ്രീജിത് എന്നിവരും , കമ്മറ്റി മെംബേര്‍സ് ആയി സജു വര്‍ഗീസ് ,
മാത്യു തോമസ്, വര്‍ഗീസ് പി.ചാക്കോ , ഡാനിയേല്‍ ഫിലിപ്പോസ് , റോജേഷ്
സാമുവേല്‍ , ദീപു ചെറിയാന് , ജോണ്‍ ഫിലിപ്പ് , സന്തോഷ് ഫിലിപ്പ് , ജോസഫ്
കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . ബിനു സി . തോമസ്, മാത്യു
ശാമുവേല്‍ എന്നിവരാണ് ഓഡിറ്റേഴ്സ്
വാര്‍ത്ത തയ്യാറാക്കി അയച്ചത് : രാജു ശങ്കരത്തില്‍. മാപ്പ് പി.ആര്.ഒ .