Image

പതിനെട്ടാം പടി'യുടെ ഫസ്റ്റ്‌ ലുക്ക്‌ അവസാന അത്താഴത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‌ ആരാധകര്‍

Published on 01 January, 2019
പതിനെട്ടാം പടി'യുടെ ഫസ്റ്റ്‌ ലുക്ക്‌   അവസാന അത്താഴത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‌ ആരാധകര്‍

ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിച്ച്‌ ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന `പതിനെട്ടാം പടി'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്‌തു. പുതുവര്‍ഷ പിറന്ന നിമിഷം, രാത്രി 12 മണിക്കാണ്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്‌തത്‌.

`പതിനെട്ടാം പടി'യില്‍ അതിഥി വേഷത്തില്‍ എത്തുന്ന മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്‌ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കു വെച്ചത്‌. ക്രിസ്‌തുവിന്റെ അവസാന അത്താഴത്തെ ഓര്‍മ്മിക്കുന്നതാണ്‌ ചിത്രത്തിന്റെ പോസ്റ്ററെന്ന്‌ ആരാധകര്‍ അഭിപ്രായപ്പെടുന്നു.

പ്രശസ്‌ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌ `പതിനട്ടാം പടി'. ശങ്കര്‍ തന്നെയാണ്‌ തിരക്കഥയും. ജോണ്‍ എബ്രഹം പാലയ്‌ക്കല്‍ എന്ന കഥാപാത്രമായാണ്‌ `പതിനെട്ടാം പടി'യില്‍ മമ്മൂട്ടിയെത്തുന്നത്‌.

ശങ്കര്‍ രാമകൃഷ്‌ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ്‌ ശങ്കര്‍ രാമകൃഷ്‌ണന്‍ ചിത്രം ഒരുക്കുന്നത്‌. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ്‌ എറണാകുളത്ത്‌ പുരോഗമിക്കുന്നത്‌.

18 വയസ്സിന്‌ ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത്‌ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രമായാണ്‌ മമ്മൂട്ടി എത്തുക.

പ്രിയാ മണി, അഹാന കൃഷ്‌ണകുമാര്‍, ലാലു അലക്‌സ്‌, സുരാജ്‌ വെഞ്ഞാറന്മൂട്‌, മനോജ്‌ കെ.ജയന്‍, മണിയന്‍ രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 2019 ഏപ്രില്‍ 4ന്‌ വിഷു റിലീസ്‌ ആയി ചിത്രം തിയേറ്ററുകളില്‍ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക