Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.

ജീമോന്‍ റാന്നി Published on 01 January, 2019
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റനിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 37 മത് ക്രിസ്തുമസ് ആഘോഷപരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. 

ഡിസംബര്‍ 25 നു ക്രിസ്മസ് ദിനത്തില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചു വൈകുന്നേരം അഞ്ചു മണിയ്ക്കാരംഭിച്ച ആഘോഷത്തില്‍ ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പല്‍ വിഭാഗത്തില്‍പ്പെട്ട 17 ഇടവകകളെ പ്രതിനിധീകരിച്ച്  വിവിധ പരിപാടികള്‍ നടത്തപ്പെട്ടു.   

രക്ഷാധികാരി വെരി.റവ.  ഫാ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി അനൂപ് ചെറുകാട്ടൂര്‍ സ്വാഗതം ആശംസിച്ചു. 

പ്രസിഡണ്ട് റവ. ഫാ. ഐസക് ബി.പ്രകാശ് അദ്ധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്ക കാനഡ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ഡോ. ഫീലിപ്പോസ് മാര്‍ സ്‌തെഫനോസിനെ റവ. ഫാ. ജോണ്‍ പുത്തന്‍വിള സദസ്സിനു പരിചയപ്പെടുത്തി.    
 . 
തുടര്‍ന്ന് തിരുമേനി അനുഗ്രഹീത ക്രിസ്തുമസ് സന്ദേശം നല്‍കി. തിരുപ്പിറവിയു ടെ മഹത് സന്ദേശം ലോകമെങ്ങും പ്രഘോഷിക്കപ്പെടണമെന്നും സഭകളുടെ ഐക്യവും ലോക സമാധാനവും ഇന്നിന്റെ ആവശ്യമാണെന്നു സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക