Image

പുതുവര്‍ഷ 'സമ്മാനമായി' പുത്തന്‍ വാക്കുമായി ശശി തരൂര്‍

Published on 01 January, 2019
പുതുവര്‍ഷ  'സമ്മാനമായി' പുത്തന്‍ വാക്കുമായി ശശി തരൂര്‍


കോഴിക്കോട്‌: ശശി തരൂരിന്റെ ഇംഗ്ലീഷ്‌ വാക്കൂകള്‍ ഏറെ പ്രശസ്‌തമാണ്‌. വെബ്ബാക്വൂഫ്‌, ഫറാഗോ, 'ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ','ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍' തുടങ്ങി നിരവധി വാക്കുകള്‍ സോഷ്യല്‍ മീഡിയക്ക്‌ പരിചയപ്പെടുത്തിയ തരൂര്‍ ഈ പ്രാവശ്യം പക്ഷേ താരതമ്യേന ലളിതമായ വാക്കാണ്‌ തന്നത്‌.

ഒമിറലെഹ (ഹാന്‍സല്‍) എന്ന വാക്കാണ്‌ ഈ പ്രാവശ്യം പുതുവത്സര സമ്മാനമായി തരൂര്‍ തന്നിരിക്കുന്നത്‌. മനോരമ പത്രത്തിന്റെ പുതുവത്സരത്തിന്റെ പ്രത്യേക പംക്തിയിലാണ്‌ തരൂര്‍ പുതിയ വാക്ക്‌ പരിചയപ്പെടുത്തിയത്‌. പുതുവര്‍ഷസമ്മാനമായോ പുതിയ സംരഭത്തിനുള്ള സൗഭാഗ്യ സൂചകമായോ എന്തെങ്കിലും നല്‍കുന്നതിന്‌ ഇംഗ്ലീഷില്‍ പറയുന്ന പേരാണ്‌ ഹാന്‍സല്‍.

പരന്ന വായനയാണ്‌ പുതിയ വാക്കുകള്‍ പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണന്ന്‌ തരൂര്‍ പറയുന്നു. ഒരു വാക്ക്‌ രണ്ട്‌ മൂന്ന്‌ തവണ കണ്ടാല്‍ അതിന്റെ പ്രയോഗ പരിസരം നോക്കി അര്‍ഥം മനസിലാക്കാമെന്നും. മനസിലാക്കിയ അര്‍ഥം ശരിയാണോ എന്ന്‌ ഡിക്ഷണറി നോക്കി ഉറപ്പിക്കാമെന്നും തരൂര്‍ പറയുന്നു.

തരൂരിന്റെ ഇംഗ്ലീഷ്‌ പ്രയോഗങ്ങള്‍ പലപ്പോഴും ട്രോളുകളും ചര്‍ച്ചകളും ആകാറുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക