Image

ബുലന്ദ്‌ഷഹര്‍ കൊലപാതകം; പൊലീസ്‌ ഉദ്യോഗസ്ഥനെ മഴുകൊണ്ട്‌ വെട്ടിയ ആള്‍ പിടിയില്‍

Published on 01 January, 2019
ബുലന്ദ്‌ഷഹര്‍ കൊലപാതകം; പൊലീസ്‌ ഉദ്യോഗസ്ഥനെ മഴുകൊണ്ട്‌ വെട്ടിയ ആള്‍ പിടിയില്‍
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ പൊലീസ്‌ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ ബുലന്ദ്‌ഷഹറില്‍ കലാപശ്രമം നടത്തുന്നതിനിടെ പൊലീസുദ്യോഗസ്ഥനെ മഴുകൊണ്ട്‌ വെട്ടിയ കാലുവയാണ്‌ അറസ്റ്റിലായത്‌.

കലാപശ്രമം തടുക്കാന്‍ ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‍ സുബോധ്‌കുമാറിനെ ഇയാള്‍ മഴു ഉപയോഗിച്ച്‌ കയ്യിലും തലയിലും വെട്ടുകയായിരുന്നു.

ഇതിന്‌ ശേഷമാണ്‌ പ്രശാന്ത്‌ നട്ട്‌ എന്നയാള്‍ സുബോധ്‌ കുമാറിനുനേരെ വെടിയുതിര്‍ത്തതെന്നും പൊലീസ്‌ വെളിപ്പെടുത്തി. പ്രശാന്ത്‌ നട്ടിനെ കഴിഞ്ഞ ദിവസം പൊലീസ്‌ പിടികൂടിയിരുന്നു.

സുബോധ്‌ കുമാറിന്റെ തോക്ക്‌ തട്ടിയെടുത്ത ജോണി എന്നയാള്‍ക്ക്‌ വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്‌. അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയില്‍ നിന്നാണ്‌ പോലീസ്‌ ഇയാളെ തിരിച്ചറിഞ്ഞത്‌.

അക്രമത്തിന്റെ സൂത്രധാരനെന്ന്‌ കരുതപ്പെടുന്ന ബജറംഗ്‌ദള്‍ നേതാവ്‌ യോഗേഷ്‌ രാജിനെ ഇതുവരെയും പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക