Image

തല അജിത്ത്‌ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലര്‍ പുറത്ത്‌

Published on 01 January, 2019
തല അജിത്ത്‌ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലര്‍ പുറത്ത്‌
ചെന്നൈ: തല അജിത്ത്‌ തേനിയിലെ ലോക്കല്‍ ഡോണ്‍ ആയി എത്തുന്ന തമിഴ്‌ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍താരയാണ്‌ ചിത്രത്തിലെ നായിക.

സിരുത്തൈ ശിവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ശിവയുമായി ചേര്‍ന്ന്‌ അജിത്‌ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ്‌ വിശ്വാസം. ചിത്രം പൊങ്കലിന്‌ റിലീസ്‌ ചെയ്യും.

നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ്‌ നയന്‍താരയും അജിത്തും ഒന്നിച്ചത്‌. ചിത്രത്തില്‍ അജിത്‌ ഒരു പാട്ടും ആലപിക്കുന്നുണ്ട്‌. ഡി.ഇമ്മന്‍ ആണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. നവജ്യോതി ഫിലിംസ്‌ ആണ്‌ നിര്‍മ്മാണം.

മധുരൈ തമിഴിലുള്ള സംഭാഷണങ്ങളും പിരിച്ചു വച്ച മീശയും, നയന്‍താരയുടെ നാടന്‍ തമിഴ്‌ രൂപവുമെല്ലാം തമിഴ്‌ ഗ്രാമീണാന്തരീക്ഷത്തില്‍ ചിത്രീകരിച്ചിരിക്കുനന്‌ സിനിമയാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

ചിത്രത്തിലെ ആദ്യമായി പുറത്ത്‌ വിട്ട്‌ ഗാനത്തിന്‌ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക