Image

സ്ത്രീലക്ഷങ്ങള്‍ അണിനിരന്നു; ചരിത്രമെഴുതി വനിതാമതില്‍

Published on 01 January, 2019
സ്ത്രീലക്ഷങ്ങള്‍ അണിനിരന്നു; ചരിത്രമെഴുതി വനിതാമതില്‍
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീ പുരുഷ തുല്യതക്കു വേണ്ടി വനിതാ മതിലുയര്‍ന്നു.

നവോത്ഥാന മുദ്രാവാക്യമുയര്‍ത്തി ചരിത്ര മതില്‍. കാസര്‍ക്കോട്ട് നിന്ന് തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദേശീയ പാതയില്‍ 50 ലക്ഷം സത്രീകള്‍ മതിലില്‍ കണ്ണിയായി.

ചരിത്രം സൃഷ്ടിക്കുന്ന വനിതാമതിലിന്റെ കാസര്‍ഗോഡ് ആദ്യകണ്ണിമന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാ
യി.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് മന്ത്രി ശൈലജ ചേര്‍ന്നത്. കാലിക്കടവ്വരെ 44 കിലോമീറ്ററാണ് കാസര്‍കോട് ജില്ലയില്‍ മതില്‍ ഉയര്‍ന്നത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേര്‍ന്നാണ് മതില്‍ തീര്‍ത്തത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുയോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും സമ്ബൂര്‍ണ പിന്തുണ മതിലിനുണ്ടായിരുന്നു. കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകള്‍ നടന്നു.

മുഖ്യമന്ത്രിയും ബൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും മതിലിനു മുമ്പ് അയ്യങ്കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ മതിലില്‍ അണിചേരുന്നു.

ദേശീയപാതയില്‍ റിഹേഴ്‌സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്റെ ഇടതുവശത്തു സ്ത്രീകള്‍ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതില്‍. ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം

മന്ത്രി എ.കെ ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.

മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. 

കാസര്‍കോട്ടു മന്ത്രി കെകെ ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. വനിതാ മതില്‍ തീര്‍ത്തതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെആര്‍ ഗൗരിയമ്മ ആലപ്പുഴയിലും ആദിവാസി നേതാവ് സികെ ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ അജിതയും പിവല്‍സലയും കോഴിക്കോട്ടും അണിനിരന്നു.

മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ  
Join WhatsApp News
വിദ്യാധരൻ 2019-01-02 00:09:39
മതിലുകൊണ്ടു കാര്യമില്ല 
മതിൽ പൊളിച്ചു മാറ്റണം 
അതിനകത്തു നിന്നു നിങ്ങൾ 
സ്വതന്ത്രരായി തീരണം .
മതങ്ങൾ തീർത്ത ചങ്ങല 
ശിഥിലമാക്കി എറിയണം 
അതിനു സഹായഹസ്തമേകുവാൻ 
ഹൃദയമുള്ളോരുണ്ടിവിടെ 
കണ്ടിടേണ്ട പുരുഷവർഗ്ഗം  മുഴുവനും 
തണ്ടരാം സ്ത്രീ വിദ്വേഷികളായി
അനേകരുണ്ട് സ്ഥിതിസമത്വം സ്ത്രീകൾക്ക് 
വേണം തുല്യമായെന്നാഗ്രഹിപ്പോർ 
അവരുമായി ഒത്തു ചേർന്ന് 
ചവുട്ടി പൊളിക്കണം അനാചാരങ്ങൾ 
ഉണർന്നെണീക്കു സ്ത്രീകളെ 
പുണരുകീ പുതു പുലരിയെ 
"സ്വാതന്ത്ര്യം തന്നെയമൃതം, 
സ്വാതന്ത്ര്യം തന്നെ ജീവിതം 
പാരതന്ത്ര്യം മാനികള്‍ക്ക് 
മൃതിയേക്കാള്‍ ഭയാനകം" 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക