Image

ബന്ദിയാക്കിയ കോസ്റ്ററിക്കന്‍ സ്ഥാനപതിയെ മോചിപ്പിച്ചു

Published on 12 April, 2012
ബന്ദിയാക്കിയ കോസ്റ്ററിക്കന്‍ സ്ഥാനപതിയെ മോചിപ്പിച്ചു
കാരക്കസ്: വെനസ്വേലയില്‍ കഴിഞ്ഞദിവസം അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കോസ്റ്ററിക്കന്‍ സ്ഥാനപതിയെ മോചിപ്പിച്ചു. കാരക്കാസിലെ കോസ്റ്ററിക്കന്‍ ഉപസ്ഥാനപതിയായ ഗ്വില്ലേര്‍മോ ചോലേലയെയാണ് ആയുധധാരികളായ ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഇന്നലെ മിരാന്‍ഡ സംസ്ഥാനത്തെ ചരല്ലാവി നഗരപ്രാന്തത്തില്‍ പട്രോളിംഗിനു പോയ പോലീസ് സംഘമാണ് ചോലേലയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്‌ടെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തലയില്‍ ചെറിയ മുറിവുണ്‌ടെന്നും അധികൃതര്‍ അറിയിച്ചു. പോലീസ് അകമ്പടിയോടെ കാരക്കാസില്‍ എത്തിച്ച ചോലേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കുടുംബാംഗങ്ങളോടൊപ്പം പറഞ്ഞയച്ചു. കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ സ്ഥാനപതിയെയും ഭാര്യയേയും മാഫിയസംഘം തട്ടിക്കൊണ്ടുപോയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക